പ്രണയ മീനുകളുടെ കടലിലെ പുതിയ ഗാനമെത്തി

പ്രണയ മീനുകളുടെ കടലിലെ പുതിയ ഗാനം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ലക്ഷ്മി എസ് നായരും അഞ്ജലി ആനന്ദും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാനമാണ് ഈണം നല്‍കിയിരിക്കുന്നത്. കവരത്തിയിലെ പെണ്‍കുട്ടികളുടെ ഗാനമായാണ് പാട്ട് അവതരിപ്പിച്ചിരിക്കുന്നത്. സിനിമയിലെ പുതുമുഖ നായികമാരും വിനായകനും ചേര്‍ന്നുള്ള രംഗങ്ങളാണ് ഗാനത്തിലുള്ളത്.

മലയാളസിനിമയില്‍ കടലിന്റെ ദൃശ്യ മനോഹാരിത എല്ലാ പൂര്‍ണതയോടെയും അവതരിപ്പിക്കുന്ന ആദ്യ ചിത്രമായിരിക്കും പ്രണയ മീനുകളുടെ കടലെന്നാണ് അണിയറ പ്രവര്‍കത്തകര്‍ പറയുന്നത്. സ്രാവ് വേട്ടക്കാരനായ ‘ശൂറാവ് ഐദ്രു’വായി വിനായകന്‍ വിസ്മയിപ്പിക്കുന്ന ചിത്രം ഒക്ടോബര്‍ നാലിനാണ് തിയേറ്ററുകളില്‍ എത്തുന്നത്. ലക്ഷദ്വീപ് ആസ്പദമാക്കിയുള്ള കഥയാണ് ചിത്രത്തില്‍ പറയുന്നതൊന്നാണ് സൂചന.

സംവിധായകന്‍ കമലും തിരക്കഥാകൃത്ത് ജോണ്‍ പോളും ഒന്നിക്കുന്ന ചിത്രമാണിത്. ഡാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി വട്ടക്കുഴി, ദീപക് ജോണ്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ വിതരണം നിര്‍വ്വഹിക്കുന്നത് ഫ്രെയിംസ് ഇനെവിറ്റബിളാണ്.

Top