ആകർഷകമായ പുതിയ സ്മാർട്ട്ഫോണുകൾ; 10,000 രൂപയിൽ താഴെ മാത്രം

മ്മളെല്ലാം പുതിയ സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ അതിന്റെ ബാറ്ററി കപ്പാസിറ്റി എത്രയാണെന്ന് നോക്കാറുണ്ട്. നേരത്തെ ബാറ്ററി വേഗത്തിൽ തീർന്നുപോകുന്നു എന്നത് സ്മാർട്ട്ഫോണുകളുടെ പ്രശ്നമാണ്. എന്നാലിപ്പോൾ വലിയ ബാറ്ററിയുള്ള ധാരാളം സ്മാർട്ട്ഫോണുകൾ ഉണ്ട്. 10,000 രൂപയിൽ താഴെയുള്ള വില വിഭാഗത്തിൽ പോലും ഇന്ന് 6000 എംഎഎച്ച് ബാറ്ററിയുള്ള മികച്ച് സ്മാർട്ട്ഫോണുകൾ ലഭ്യമാണ്. ഇന്ത്യയിൽ ധാരാളം ആളുകൾ വാങ്ങുന്ന സ്മാർട്ട്ഫോണുകളാണ് ഈ വില വിഭാഗത്തിൽ ഉള്ളത്.

യാത്ര ചെയ്യുമ്പോഴും മറ്റും വേഗത്തിൽ ബാറ്ററി തീർന്നുപോകുന്ന പ്രശ്നം ഒഴിവാക്കാനുള്ള മികച്ച പരിഹാരമാണ് 6000 എംഎഎച്ച് ബാറ്ററിയുള്ള സ്മാർട്ട്ഫോണുകൾ. റിയൽമി, ഇൻഫിനിക്സ്, ടെക്നോ തുടങ്ങിയ ബ്രാൻഡുകളെല്ലാം കുറഞ്ഞ വിലയ്ക്ക് വലിയ ബാറ്ററിയുള്ള ഫോണുകൾ വിപണിയിലെത്തിച്ചിട്ടുണ്ട്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനുള്ള സംവിധാനങ്ങളും ഫോണുകളിൽ ഇന്ന് ലഭ്യമാണ്. വലിയ ബാറ്ററിയുള്ള ബഡ്ജറ്റ് സ്മാർട്ട്ഫോൺ വേണമെന്ന് ആഗ്രഹിക്കുന്ന ആളുകൾക്ക് വാങ്ങാവുന്ന മികച്ച ചില സ്മാർട്ട്ഫോണുകകൾ താഴെ.

* റിയൽമി നാർസോ 30എ വില: 8,249 രൂപ

* ഇൻഫിനിക്സ് ഹോട്ട് 10എസ് വില: 9,999 രൂപ

* ഇൻഫിനിക്സ് സ്മാർട്ട് 5 വില: 8,999 രൂപ

* ടെക്നോ സ്പാർക്ക് 7ടി വില: 9,499 രൂപ

* റിയൽമി സി15 വില: 8,999 രൂപ

 

Top