തിരുവനന്തപുരം: കേരളത്തിൽ പുതിയ ഇനം കടൽപ്പാമ്പിനെക്കൂടി കണ്ടെത്തി. ഇത് സംസ്ഥാനത്ത് കാണുന്ന ഏഴാമത്തെ ഇനം കടൽപ്പാമ്പാണ്. പെരുമാതുറ ഭാഗത്താണ് കുഞ്ഞിത്തലയൻ കടൽപ്പാമ്പിനെ (ഗ്രേസ്ഫുൾ സ്മാൾ ഹെഡഡ് സീ-സ്നേക്ക് )കണ്ടെത്തിയത്.
കരയിൽ ഉള്ള പാമ്പിനേക്കാൾ പതിമടങ്ങ് വിഷം ഉള്ളതാണ് കടൽപ്പാമ്പിന്റേത്. നമ്മുടെ കടപ്പുറത്ത് ആദ്യമായാണ് ഇത്തരം കടൽപ്പാമ്പിനെ കാണുന്നത്. ഇത് അപൂർവമായേ കടിക്കാറുള്ളു. ഉദ്ദേശം 110- സെന്റീമീറ്റർ വരെ നീളം വരും.
വാർബ്ലേഴ്സ് ആൻഡ് വേയ്ഡേഴ്സ് എന്ന സംഘടന പക്ഷികളുടെ കണക്കെടുപ്പിനിടയിലാണ് പെരുമാതുറ കടൽത്തീരത്ത് ഈ പാമ്പിനെ നിരീക്ഷകർ കണ്ടത്.
ധനുഷ് മുണ്ടേല, സി.സുശാന്ത്, സന്തോഷ് ജി.കൃഷ്ണ, ആര്യ മെഹർ, ജോബി വർഗീസ്, ജോസ് കെ.എസ്., മോൻസി തോമസ്, വിവേക് വിജയ്, ആദർശ്, വിനോദ് തോമസ്, ഗോകുൽ എന്നിവരുടെ സംഘമാണ് പാമ്പിനെ കണ്ടെത്തിയത്.