ട്രിപ്പിള്‍ ക്യാമറയുമായി പുതിയ സാംസങ് എ50

റ്റ ഫോണില്‍ ട്രിപ്പിള്‍ ക്യാമറകളുമായി സാംസങ്. സാംസങിന്റെ എ50 എന്ന മോഡലിലാണ് മൂന്ന് വ്യത്യസ്ത സൂമിങ് ഇഫക്‌റ്റോടുകൂടിയ ക്യാമറകളുള്ളത്. 20 മെഗാപിക്‌സല്‍ ലോ ലൈറ്റ് ക്യാമറ. 8 മെഗാപിക്‌സല്‍ അള്‍ട്രാവൈഡ്, 5 മെഗാപിക്‌സല്‍ ലൈവ് ഫോക്കസ് എന്നിങ്ങനെയാണ് ക്യാമറകള്‍.

ഇതു കൂടാതെ, 25 മെഗാപിക്‌സല്‍ ശേഷിയുള്ള മുന്‍ ക്യാമറയും ഫോണിലുണ്ട്. അള്‍ട്രാ വൈഡ് ആംഗിള്‍ ഫീച്ചറാണ് ട്രിപ്പില്‍ മോഡല്‍ ക്യാമറ ഫോണുകളില്‍ സാംസങ് നല്‍കിയിരിക്കുന്നത്. ഇതിലെ 123 ഡിഗ്രി അള്‍ട്രാ വൈഡ് ലെന്‍സ് വലിയ ക്യാന്‍വാസില്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ സഹായിക്കും.

വീഡിയോയ്ക്കും ചിത്രങ്ങള്‍ക്കുമായി നോര്‍മല്‍ വ്യൂ അള്‍ട്രാവൈഡ് വ്യൂ ബട്ടണുകള്‍ സ്‌ക്രീനിലുണ്ട്.
വൈഡ് ആംഗിള്‍ ഉള്ളതു കൊണ്ടു തന്നെ ചിത്രങ്ങള്‍ പകര്‍ത്തുമ്പോഴുള്ള പനോരമ ഒഴിവാക്കാന്‍ സാധിക്കും.

Top