സഞ്ജയ് ദത്ത് പുതിയ ചിത്രം സാഹേബ് ബിവി ഗ്യാങ്സ്റ്റര്‍ 3യിലെ തീം സോങ് പുറത്തിറങ്ങി

ബോളിവുഡ് ചിത്രം ‘സാഹേബ്, ബീവി ഓര്‍ ഗാംങ്സ്റ്റര്‍3’ ലെ ആദ്യ തീം സോങ്ങ് പുറത്തിറങ്ങി. രേവന്ത് ശ്രേഗിലാണഅ ഗാനത്തിന് വരികളെഴുതി ആലപിച്ചിരിക്കുന്നത്. സിദ്ധാര്‍ത്ഥ് പണ്ഡിത്താണ് സംഗീതം നല്‍കിയിരിക്കുന്നത്. ബാബ തീം സോങ്ങാണ് ഇത്. ചിത്രം ജൂലൈ 27ന് തീയേറ്ററുകളിലെത്തും. ജിമ്മി ഷേര്‍ഗില്‍, മഹി ഗില്‍, സഞ്ജയ് ദത്ത്, ചിത്രാംഗദ സിംഗ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

രാഹുല്‍ മിത്ര, ടിഗ്മന്‍സു ദുലിയ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കഥ,തിരകഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് ടിഗ്മാന്ഷു ദുലിയ, സഞ്ജയ് ചൗഹാന്‍ എന്നിവരാണ്. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സന്ദീപ് നാഥ്, റെവന്ത് ഷേര്‍ഗില്‍, കൗസര്‍ മുനിര്‍, കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് വരികള്‍ എഴുതിയത്. സംഗീതം നല്‍കിയിരിക്കുന്നത് റാണ മജുംദര്‍, ആഞ്ജന്‍ ഭട്ടാചാര്യ, സിദ്ധാര്‍ഥ് പണ്ഡിറ്റ് എന്നിവരാണ്.

Top