വിദേശ ഇടപെടല്‍ ചെറുക്കാന്‍ നിയമം; സിംഗപ്പൂരില്‍ ആശങ്ക

വിദേശ ഇടപെടലുകളെ നേരിടാന്‍ സര്‍ക്കാരിന് വിശാലമായ അധികാരം നല്‍കുന്ന നിയമം സിംഗപ്പൂര്‍ പാര്‍ലമെന്റ് അംഗീകരിച്ചു. എന്നാല്‍ നിയമത്തിന്റെ വ്യാപ്തിയെക്കുറിച്ചും പരിമിതികളെക്കുറിച്ചും പ്രതിപക്ഷത്തില്‍ നിന്നും വിദഗ്ദ്ധരില്‍ നിന്നും ആശങ്ക ഉയര്‍ന്നു.

സമീപ വര്‍ഷങ്ങളില്‍ ഓസ്‌ട്രേലിയയും സമാനമായ നിയമം പാസാക്കിയിരുന്നു. സിംഗപ്പൂരിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം 75 അംഗങ്ങള്‍ അനുകൂലമായും 11 പ്രതിപക്ഷ അംഗങ്ങള്‍ എതിരായും വോട്ട് ചെയ്തു. രണ്ട് പേര്‍ വിട്ടുനിന്നു.

ഉപയോക്താക്കള്‍ക്ക് വിവരങ്ങള്‍ നല്‍കാനും ഉള്ളടക്കം തടയാനും ആപ്ലിക്കേഷനുകള്‍ നീക്കംചെയ്യാനും ഇന്റര്‍നെറ്റ്, സോഷ്യല്‍ മീഡിയ സേവനദാതാക്കള്‍, വെബ്‌സൈറ്റ് ഓപ്പറേറ്റര്‍മാര്‍ എന്നിവരെ നിര്‍ബന്ധിക്കാന്‍ നിയമം അധികാരികളെ അനുവദിക്കുന്നു. നിയമപ്രകാരം ‘രാഷ്ട്രീയമായി പ്രാധാന്യമുള്ള വ്യക്തികള്‍’ ആയി കണക്കാക്കപ്പെടുന്നവര്‍ അല്ലെങ്കില്‍ നിയമിക്കപ്പെടുന്നവര്‍ ധനസഹായങ്ങളുമായ് ബന്ധപ്പെട്ട കര്‍ശനമായ നിയമങ്ങള്‍ പാലിക്കുകയും വിദേശ സ്ഥാപനങ്ങളുമായുള്ള ബന്ധം വെളിപ്പെടുത്തുകയും വേണം.

വിദേശ രാജ്യങ്ങളുടെ ഇടപെടല്‍ ശക്തമായ, ചെറിയ നഗര രാഷ്ട്രമായ സിംഗപ്പൂരിന് വ്യാജ വാര്‍ത്തകള്‍ പലതും 2019ല്‍ തടയാന്‍ കഴിഞ്ഞിരുന്നില്ല.

Top