റോള്‍സ് റോയ്‌സ് ഗോസ്റ്റ്​ സീരീസിന്റെ എക്സ്റ്റെന്‍ഡഡ് പതിപ്പ് അവതരിപ്പിച്ചു

പുതിയ റോള്‍സ് റോയ്‌സ് ഗോസ്റ്റ്​ സീരീസിന്റെ എക്സ്റ്റെന്‍ഡഡ് പതിപ്പ് അവതരിപ്പിച്ചു. പിൻ സീറ്റിലെ യാത്രക്കാര്‍ക്ക് കൂടുതല്‍ ഇടമുള്ള മോഡലാണ് ഇത് ​. സ്റ്റാന്‍ഡേര്‍ഡ് പതിപ്പിനേക്കാള്‍ 170 എം.എം നീളംകൂടുതലുണ്ട്​​. അധിക സ്ഥലവും പ്രത്യേക സവിശേഷതകളും വാഹനം വാഗ്ദാനം ചെയ്യുന്നുണ്ട്​.

6.75 ലീറ്റര്‍, ഇരട്ട ടര്‍ബോ ചാര്‍ജ്ഡ് വി 12 പെട്രോള്‍ എന്‍ജിനാണ് കാറിനു കരുത്തേകുന്നത് . 571 ബി എച്ച്‌ പി വരെ കരുത്താണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. 5,549 എം എം സാധാരണ ‘ഗോസ്റ്റി’നെ അപേക്ഷിച്ചു കാറിന് 170 എം എം നീളം അധികമുണ്ട്; വീല്‍ ബേസാവട്ടെ 170 എം എം വര്‍ധിച്ച്‌ 3,465 എം എമ്മുമായി. ബിസിനസ് ജെറ്റിലെ സീറ്റുകളോടു താരതമ്യം ചെയ്യാവുന്ന തരം ചരിക്കാവുന്ന ‘സെറിനിറ്റി’ സീറ്റുകളാണു കാറിന് ലഭിച്ചിരിക്കുന്നത്.
സ്റ്റാന്‍ഡേര്‍ഡ് ഗോസ്റ്റിലെ 6.75 ലിറ്റര്‍ വി 12 എഞ്ചിന്‍ തന്നെയാണ്​ പുതിയ പതിപ്പിലും ഉള്ളത്​. ഗോസ്റ്റ്​, ഫാന്‍റം, കള്ളിനന്‍ തുടങ്ങിയവയിലെല്ലാം ഉപയോഗിക്കുന്ന അലുമിനിയം സ്‌പേസ്ഫ്രെയിമിന്റെ വിപുലീകരിച്ച പതിപ്പിനെ അടിസ്ഥാനമാക്കിയാണ് എക്സ്റ്റെന്‍ഡഡ് വെര്‍ഷന്‍ നിര്‍മിച്ചിരിക്കുന്നത്​.

Top