ഇന്ത്യയെ കാക്കാൻ അരലക്ഷം സൈനികർ കൂടി അതിർത്തിയിലേക്ക് . .

ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിനുശേഷം ഏറ്റവും ശക്തമായ സൈനിക ‘മുന്നേറ്റം’ നടത്തി ഇന്ത്യ.

അരലക്ഷത്തിലധികം സൈനികരെയാണ് അതിര്‍ത്തിയിലും സമീപ പ്രദേശങ്ങളിലുമായി വിന്യസിക്കാന്‍ പോകുന്നത്.

സൈന്യത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് റിട്ട. ലഫ് ജനറല്‍ ഡി.ബി ഷെകത്കര്‍ സമിതി മുന്നോട്ട് വച്ച പരിഷ്‌കരണ ശുപാര്‍ശകള്‍ അംഗീകരിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

സൈന്യം മുന്നോട്ടുവെച്ച 99 ശുപാര്‍ശകളില്‍ 65 എണ്ണവും മന്ത്രിസഭാ യോഗം അംഗീകരിച്ചു.

57,000 സൈനികരെ കരസേനയില്‍ പുനര്‍വിന്യസിക്കുമെന്നു പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് അറിയിച്ചത്.

ഓഫീസര്‍മാരടക്കമുള്ളവര്‍ പുനര്‍വിന്യസിക്കപ്പെടുന്നവരില്‍ ഉള്‍പ്പെടും. 2019 ഓടെ പുനര്‍വിന്യാസം പൂര്‍ത്തിയാകും.

ചൈനയുടേയും പാക്കിസ്ഥാന്റേയും വെല്ലുവിളി നേരിടാന്‍ ആധുനിക സംവിധാനത്തോടെ ഹൈടെക്ക് ആവുകയാണിപ്പോള്‍ സൈന്യവും.

Top