കൂടുതല്‍ കരുത്തോടെ പുതിയ റേഞ്ച് റോവര്‍ വേലാര്‍ ഇന്ത്യന്‍ വിപണിയില്‍

പുതിയ റേഞ്ച് റോവര്‍ വേലാര്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. 2.0 ലിറ്റര്‍ ഡീസല്‍, 2.0 ലിറ്റര്‍ പെട്രോള്‍ എന്നീ പവര്‍ ട്രെയ്നുകളില്‍ റേഞ്ച് റോവര്‍ വേലാര്‍ ലഭ്യമാകും. റേഞ്ച് റോവര്‍ വേലാറിന്റെ എക്സ്-ഷോറൂം വില 72.47 ലക്ഷം രൂപയാണ്.

ഫുള്‍ സൈസ് സ്പെയര്‍ വീലുകള്‍ സഹിതമുള്ള 50.8 സെമി (20) വീലുകള്‍, പ്രീമിയം ലെഥര്‍ ഇന്റീരിയറുകള്‍, ആര്‍-ഡൈനാമിക് എക്സ്റ്റീരിയര്‍ പാക്ക്, അഡാപ്ടീവ് ഡൈനാമിക്സ്, സിഗ്നേച്ചര്‍ എല്‍ഇഡി ഡിആര്‍എല്‍ സഹിതമുള്ള പ്രീമിയം എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, പാര്‍ക്ക് അസിസ്റ്റ് മുതലായ റേഞ്ച് റോവര്‍ വേലാറിന്റെ പ്രത്യേകതകളാണ്.

പുതിയ മോഡല്‍ ഡിസൈന്‍, സാങ്കേതികവിദ്യ, ആഢംബര ഫീച്ചറുകള്‍ എന്നിവയാല്‍ സമ്പന്നമായിരിക്കും ആര്‍-ഡൈനാമിക് എസ് ഡെറിവേറ്റീവില്‍ ലഭ്യമാകുന്ന റേഞ്ച് റോവര്‍ വേലാര്‍. ടച്ച്പ്രോ ഡ്യുവോ, ആക്ടിവിറ്റി കീ, വൈ-ഫൈ, പ്രോ സേവനങ്ങള്‍, മെറിഡിയന്‍ സൗണ്ട് സിസ്റ്റം , ഫോര്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ക്യാബിന്‍ എയര്‍ അയണൈസേഷന്‍ തുടങ്ങിയവയും റേഞ്ച് റോവര്‍ വേലാറില്‍ നല്‍കിയിട്ടുണ്ട്.

സൂപ്പര്‍ചാര്‍ജ്ജ്ഡ് 5.0 എല്‍ വി 8 എന്‍ജിന്റെ കരുത്തോടെ പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ സ്പീഡിലെത്താന്‍ വേലാറിന് വെറും 4.5 സെക്കന്‍ഡുകള്‍ മാത്രം മതി. കൂടാതെ പരമാവധി വേഗതയായ 274കിമീ വേഗത്തിലും ഉപഭോക്താവിന് സുഖപ്രദമായ യാത്രാനുഭവം പകരുന്നു. ഉയര്‍ന്ന നിലവാരത്തിലുള്ള ബ്രേക്ക്, സസ്പെന്‍ഷന്‍ ഘടകങ്ങള്‍, മികച്ച സുരക്ഷാ സംവിധാനങ്ങളോടു കൂടിയതാണ് ഈ എസ്.യു.വി.

Top