മോഹന്‍ലാലിന്റെ ഗാരേജിലേക്ക് പുതിയ റേഞ്ച് റോവർ ഓട്ടോബയോഗ്രഫി; വില 3.39 കോടി

പുതുപുത്തന്‍ റേഞ്ച് റോവര്‍ കാര്‍ സ്വന്തമാക്കി മോഹന്‍ലാല്‍. ബ്രിട്ടീഷ് ലക്ഷ്വറി വാഹന നിര്‍മ്മാതാക്കളായ ലാന്‍ഡ് റോവര്‍ നിരയിലെ പുതിയ മോഡല്‍ റേഞ്ച് റോവര്‍ ആണ് മോഹന്‍ലാല്‍ വാങ്ങിയത്. ഡീസലിലും പെട്രോളിലും ലഭ്യമായ ഈ വാഹനത്തിന്റെ വിവിധ മോഡലുകളുടെ വില 2.38 കോടി മുതല്‍ 4 കോടി വരെയാണ്.

റേഞ്ച് റോവറിന്റെ ഉയർന്ന വകഭേദങ്ങളിലൊന്നായ ഓട്ടോബയോഗ്രഫി ലോങ് വീൽബെയ്സാണ് മോഹന്‍ലാലിന്റെ പുതിയ വാഹനം. കൊച്ചിയിലെ ലാൻഡ് റോവർ വിതരണക്കാരായ മുത്തൂറ്റ് ജെഎൽആറിൽ നിന്നാണ് മോഹൻലാൽ ഇതു വാങ്ങിയത്.

മോഹൻലാലിന് റേഞ്ച് റോവർ കൈമാറിയപ്പോൾ മുത്തൂറ്റ് ജെഎൽആർ ബിസിനസ് ഹെഡ് പ്രമോദ്, സെയിൽസ് ഹെഡ് ഷാൻ മുഹമ്മദ്, ബ്രാൻഡ് മാനേജർ റോഹിത് സോജി, സെയിൽസ് അഡ്മിൻ അരുണ്‍ ഭാസ്കർ, സർവീസ് മാനേജർ അനൂപ് എന്നിവർ സമീപം ലാൻഡ് റോവർ നിരയിലെ ഏറ്റവും വലിയ വാഹനങ്ങളിലൊന്നാണ് റേഞ്ച് റോവർ ഓട്ടോബയോഗ്രഫി എൽബിഡബ്ല്യു. 4.4 ലീറ്റർ ട്വിൻ ടർബോ ചാർജ്ഡ് പെട്രോൾ എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 530 പിഎസ് കരുത്തും 750 എൻഎം ടോർക്കുമുണ്ട്. ഉയർന്ന വേഗം മണിക്കൂറിൽ 255 കിലോമീറ്റർ. ഏകദേശം 3.39 കോടി രൂപയാണ് എസ്‍യുവിയുടെ എക്സ്ഷോറൂം വില.

ഹബുക്കാ സിൽവർ നിറത്തിലുള്ള എസ്‍യുവിയുടെ റൂഫിന് കറുത്ത നിറമാണ്. മോഹൻലാലിന്റെ താൽപര്യത്തിന് അനുസരിച്ച് നിരവധി കസ്റ്റമൈസേഷനും വാഹനത്തിന് നടത്തിയിട്ടുണ്ട്. 21 ഇഞ്ച് ഡയമണ്ട് ടൂൺഡ് ഗ്ലോസ് ഡാർക് ഗ്രേ അലോയ് വീലുകളാണ് ഉപയോഗിക്കുന്നത്. സ്ലൈഡിങ് പനോരമിക് സൺറൂഫും ഇമേജ് പ്രൊജക്‌ഷനുള്ള ഡിജിറ്റൽ എൽഇഡി ഹെഡ്‌ലാംപും സിഗ്നേച്ചർ ഡിആർഎല്ലുമുണ്ട്.

ഇന്റീരിയറിൽ സെമി അനിലൈൻ ലെതർ സീറ്റുകളാണ്. ഇരുപത്തിനാലു തരത്തിൽ ക്രമീകരിക്കാവുന്ന ചൂടും തണുപ്പും തരുന്ന ഹോട്ട് സ്റ്റോൺ മസാജ് മുൻ സീറ്റുകൾ, എക്സ്‍ക്ലൂസീവ് ക്ലാസ് കംഫർട് പ്ലസ് റിയർ സീറ്റ് എന്നിവയുണ്ട് വാഹനത്തിന്. 13.1 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഉപയോഗിക്കുന്ന വാഹനത്തിന് മെറിഡിയൻ സിഗ്നേച്ചർ സൗണ്ട് സിസ്റ്റവുമുണ്ട്.

Top