പൊതു ഹോട്‌സ്‌പോട്ടുകള്‍ സുരക്ഷിതമായി ഉപയോഗിക്കാന്‍ പുതിയ പ്രോട്ടോകോള്‍

wifi

സിഇഎസ് 2018ല്‍ വൈഫൈ പ്രൊട്ടക്ടഡ് ആക്‌സസ് (ഡബ്ല്യുപിഎ) പ്രോട്ടോകോളിന്റെ പുതിയ പതിപ്പ് അവതരിപ്പിച്ചു.  നെറ്റ്‌വര്‍ക്കുമായി ബന്ധിപ്പിച്ചിട്ടുള്ള ഡിവൈസുകളുടെ ആധികാരികത പരിശോധിക്കാന്‍ പുതിയ പ്രോട്ടോക്കോള്‍ ഉപയോഗിക്കാം. കണ്‍സ്യൂമര്‍ വൈഫൈയുടെ മാനദണ്ഡങ്ങള്‍ രൂപീകരിക്കുന്ന കമ്പനികളുടെ സംഘടനയായ വൈ ഫൈ അലയന്‍സ് ആണ് പുതിയ പ്രോട്ടോക്കോള്‍ അവതരിപ്പിച്ചിരിക്കുന്നത്.

നിലവിലെ മാനദണ്ഡമായ ഡബ്ല്യുപിഎ2 2003ലാണ് ആരംഭിച്ചത്. 2017ന്റെ അവസാന മാസങ്ങളില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ , പിസികള്‍, റൂട്ടറുകള്‍ തുടങ്ങിയ വൈഫൈ എനേബിള്‍ഡ് ഡിവൈസുകള്‍ക്ക് ക്രാക് ( കീ ഇന്‍സ്റ്റാലേഷന്‍ അറ്റാക് ) എന്നറിയപ്പെടുന്ന ആക്രമണം നേരിടേണ്ടി വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വൈഫൈ നെറ്റ്‌വര്‍ക്കുകള്‍ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പ്രോട്ടോക്കോളായ ഡബ്ല്യുപിഎ3 രൂപ കല്‍പ്പന ചെയ്തിരിക്കുന്നത്.

പബ്ലിക് ഹോട്‌സ്‌പോട്ടുകള്‍ ഉള്‍പ്പടെയുള്ള വൈഫൈ ആക്‌സസ് പോയിന്റുകള്‍ നെറ്റ്‌വര്‍ക്ക് പാസ്സ്‌വേഡ് ഇല്ലാതെ ഉപയോഗിക്കുന്ന സാഹചര്യത്തില്‍ ആക്‌സസ് പോയിന്റുകള്‍ക്കും ഉപയോക്താക്കളുടെ ഡിവൈസുകള്‍ക്കും ഇടയിലുള്ള ട്രാഫിക് സ്ട്രീമുകള്‍ വ്യക്തിഗതമായി എന്‍ക്രിപ്റ്റ് ചെയ്യുകയാണെങ്കില്‍ സുരക്ഷയും സ്വകാര്യതയും മെച്ചപ്പെടുത്താന്‍ സാധിക്കും.

വ്യവസായങ്ങളുടെയും സര്‍ക്കാരിന്റെയും ആപ്ലിക്കേഷനുകളിലും നിയമപരമായ സുരക്ഷ ആവശ്യമുള്ള കമ്പനി സംവിധാനങ്ങളിലും 192 ബിറ്റ് സെക്യൂരിറ്റി സ്യൂട്ട് ഉള്‍പ്പെടുത്തിയിട്ടുണ്ട്.Related posts

Back to top