അറസ്‌റ്റിലായവരുടെ വൈദ്യ പരിശോധന: നിയമഭേദഗതിക്ക്‌ മന്ത്രിസഭായോഗത്തിന്റെ അനുമതി

തിരുവനന്തപുരം: അറസ്റ്റിലായ വ്യക്തികൾ, റിമാന്റ് തടവുകാർ എന്നിവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമ്പോൾ പാലിക്കേണ്ട നടപടി ക്രമങ്ങൾ സംബന്ധിച്ച് നിയമവകുപ്പ് നിർദ്ദേശിച്ച ഭേദഗതിയോടെ മെഡിക്കോ – ലീഗൽ പ്രോട്ടോകോളിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി.

കസ്റ്റഡിയിലെടുക്കുന്നവരെ 24 മണിക്കൂറിനുളളിൽ വൈദ്യ പരിശോധന നടത്തണമെന്നാണ് പുതിയ പ്രോട്ടോക്കോൾ. സർക്കാർ ഡോക്ടർമാരുടെ സേവനം ലഭ്യമല്ലങ്കിൽ മാത്രം സ്വകാര്യ ആശുപത്രിയെ സമീപിക്കണം. കസ്റ്റഡി സമയത്ത് പരിക്കുകൾ ഉണ്ടങ്കിൽ അതേ കുറിച്ച് പ്രതിയിൽ നിന്നും വിവരം ശേഖരിച്ച് രേഖപ്പെടുത്തണം. സമഗ്രമായ ശരീര പരിശോധന നടത്തണം. സ്ത്രീകളായ പ്രതികളെ വനിതാ ഡോക്ടർമാ‍ർ തന്നെ പരിശോധിക്കണം. നിലവിൽ ഏതെങ്കിലും രോഗത്തിന് ചികിത്സയിലാണോയെന്ന് പ്രത്യേകം മനസിലാക്കണം. പീഡന മുറിവുകൾ ഉണ്ടങ്കിൽ അതും പ്രത്യേകം രേഖപ്പെടുത്തണമെന്നും പുതിയ പ്രോട്ടോക്കോളിലുണ്ട്.

Top