റികോയുടെ മൂന്ന്‌പുതിയ പ്രൊജക്ടറുകള്‍ വിപണിയിലെത്തി

കോണ്‍ഫറന്‍സ് റൂമിനും ക്ലാസ്സ് റൂമിനും ഒരു പോലെ ഇണങ്ങുന്ന പ്രൊജക്ടറുകള്‍
അവതരിപ്പിച്ചിരിക്കുകയാണ് റികോ.

പിജെ 52440, പിജെഎക്‌സ് 2440, പിജെ ഡബ്ല്യുഎക്‌സ് 2440 എന്നിവയാണ് വിപണിയിലെത്തിയ പുതിയ റികോ
പ്രൊജക്ടറുകള്‍.

വലിയ സ്‌ക്രീനുകള്‍, സ്റ്റില്‍ ഇമേജുകള്‍ , പവര്‍ പോയിന്റ് പ്രസന്റേഷന്‍ , കമ്പ്യൂട്ടര്‍ സ്‌ക്രീനിന്റെ പ്രൊജക്ഷന്‍
എന്നിവയ്ക്കായി ഇവ ഉപയോഗിക്കാം.

3,000 ലുമെന്‍സ് ബ്രൈറ്റ്‌നസും 10000:1 കോണ്‍ട്രാസ്റ്റും നല്‍കുന്ന ഈ മോഡല്‍ 6: 10 ആസ്‌പെക്ട് റേഷ്യോ, ഡെസ്‌ക്
ടോപ് കമ്പ്യട്ടര്‍ , ലാപ് ടോപ്പ്, ടാബ് ലെറ്റ് , ഡിവിഡി ,ബ്ലൂ റെ പ്ലേയര്‍ തുടങ്ങിയ മള്‍ട്ടി മീഡിയ
ഡിവൈസുകളുമായി ബന്ധിപ്പിക്കാന്‍ സാധിക്കും.

വയര്‍ലെസ്സ് പ്രൊജക്ഷന് വൈഫൈ ഉപയോഗിക്കാം.37760 രൂപയ്ക്കാണ് പിജെ എക്‌സ് 2440 ലഭ്യമാകുക.പിജെ
ഡബ്ല്യുഎക്‌സ് 2440ന് 45,910 രൂപയാണ് വില.

Top