ഉണ്ണി മുകുന്ദന്‍ ചിത്രം ‘മേപ്പടിയാന്‍’ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച ഉണ്ണി മുകുന്ദന്‍ ചിത്രമാണ് ‘മേപ്പടിയാന്‍’. വിഷ്ണു മോഹനാണ് ചിത്രത്തിന്റെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സിനിമയ്ക്കായി ഉണ്ണി മുകുന്ദന്‍ നടത്തിയ മേക്കോവര്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. കോടതിക്ക് മുന്നില്‍ നില്‍ക്കുന്ന ഉണ്ണി മുകുന്ദനെയും സംഘത്തെയുമാണ് പോസ്റ്ററില്‍ കാണാനാവുക.

ചിത്രത്തിലെ ഈയിടെ പുറത്തിറങ്ങിയ’ കണ്ണില്‍ മിന്നും ‘ എന്നാരംഭിക്കന്ന ഗാനം ഏറേ ജനപ്രീതി നേടിയിരുന്നു. ഉണ്ണി മുകുന്ദന്‍ ആദ്യമായി നിര്‍മാതാവിന്റെ കുപ്പായം അണിയുന്ന ചിത്രം കൂടെയാണ് മേപ്പടിയാന്‍. ചിത്രത്തില്‍ അഞ്ജു കുര്യന്‍ ആണ് നായികയായി എത്തുന്നത്.

ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറെ പ്രതീക്ഷയുള്ള സിനിമയാണ് ഇത്. 2019 ല്‍ പ്രഖ്യാപിച്ചിരുന്ന ചിത്രം ചില സാങ്കേതിക കാരണങ്ങളാലും പിന്നീട് കൊവിഡിനെ തുടര്‍ന്നും വൈകുകയായിരുന്നു. അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, വിജയ് ബാബു, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നീല്‍ ഡി കുഞ്ഞയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. സംഗീതം രാഹുല്‍ സുബ്രഹ്‌മണ്യം. ഷമീര്‍ മുഹമ്മദ് ചിത്രസംയോജനം നിര്‍വഹിക്കുന്നു. സാബു മോഹനാണ് കലാസംവിധാനം.

 

 

Top