‘ശാന്തമായിരിക്കൂക, രക്ഷപ്പെടാൻ തയ്യാറെടുക്കുക’; ലിയോയുടെ പുതിയ പോസ്റ്റര്‍

ലിയോ പ്രഖ്യാപനം തൊട്ടേ ചര്‍ച്ചയായതാണ്. ഹിറ്റ്‍മേക്കര്‍ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്നുവെന്നതാണ് പ്രധാന ആകര്‍ഷണം. ലിയോയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. തോക്കിനുള്ളിലുള്ള വിജയ്‍യെയാണ് പോസ്റ്ററില്‍ കാണാനാകുന്നത്.

വിജയ് നായകനായി എത്തുന്ന പുതിയ ചിത്രം ലിയോയുടെ മറ്റൊരു പോസ്റ്റര്‍ ഇന്നലെ പുറത്തിറക്കിയിരുന്നു. യുദ്ധം ഒഴിവാക്കൂ, എന്നാണ് ഇന്നലെ ചിത്രത്തിന്റേതായി പുറത്തുവിട്ട പോസ്റ്ററില്‍ എഴുതിയത്. ശാന്തമായിരിക്കൂക, രക്ഷപ്പെടാൻ തയ്യാറെടുക്കുകയെന്നാണ് ഇന്ന് ചിത്രത്തിന്റേതായി പുറത്തുവിട്ട പോസ്റ്ററിലുള്ളത്. പോസ്റ്ററുകളിലെ വാചകളുടെ അര്‍ഥം എന്താണെന്ന് ചോദിക്കുകയാണ് ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍.

 

View this post on Instagram

 

A post shared by Vijay (@actorvijay)

ലോകേഷ് കനകരാജിന്റെ ലിയോയില്‍ വിജയ്‍യുടെ കഥാപാത്രം എന്തായിരിക്കും എന്ന അന്വേഷണത്തിലാണ് കുറച്ച് നാളുകളായി ആരാധകര്‍. വിജയ് മാഫിയ തലവനായിരിക്കും എന്നായിരുന്നു ആദ്യ പോസ്റ്ററുകളില്‍ നിന്നുള്ള സൂചനകളില്‍ ആരാധകര്‍ മനസ്സിലാക്കിയത്. ലിയോ എന്ന ടൈറ്റില്‍ റോളില്‍ തന്നെയാണ് വിജയ്‍ എത്തുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പുതിയ പോസ്റ്ററുകള്‍ വിജയ്‍യുടെ കഥാപാത്രം എന്തായാരിക്കും എന്നതില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയതിനാല്‍ അവയുടെ അര്‍ഥം ചികയുകയാണ് ആരാധകര്‍.

മിസ്‍കിൻ, ബാബു ആന്റണി, മാത്യു തോമസ്, പ്രിയ ആനന്ദ്, സാൻഡി മാസ്റ്റര്‍, മനോബാല, അഭിരാമി വെങ്കടാചലം, ജാഫര്‍ സാദിഖ് തുടങ്ങിയ താരങ്ങള്‍ വിജയ്‍യ‍്‍ക്കും തൃഷയ്‍ക്കും ഒപ്പം ലിയോയില്‍ വേഷമിടുന്നു. വിജയ്‍യുടെ നായികയായി തൃഷയെത്തുന്നത് 14 വര്‍ഷങ്ങള്‍ കഴിഞ്ഞ് എത്തുമ്പോള്‍ ഗൗതം വാസുദേവ് മേനോൻ പൊലീസുകാരനായിട്ടായിരിക്കും ലിയോയില്‍ വേഷമിടുക എന്ന് നേരത്തെ വ്യക്തമായിരുന്നു. ഗൗതം വാസുദേവ് മേനോൻ പൊലീസുകാരനായിട്ടുള്ള ഫോട്ടോ ലിയോയുടേത് എന്ന പേരില്‍ ലീക്കായിരുന്നു. അര്‍ജുൻ ഹരോള്‍ഡ് ദാസായി എത്തുമ്പോള്‍ ചിത്രത്തില്‍ സഞ്‍ജയ് ദത്ത് ആന്റണി ദാസ് ആണ് എന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

Top