ആകാംക്ഷയുയര്‍ത്തി ലിയോയുടെ പുതിയ പോസ്റ്റര്‍; ആരാധകര്‍ ആവേശത്തിൽ

വിജയ്‍യും ലോകേഷ് കനകരാജും ഒന്നിക്കുന്ന ‘ലിയോ’ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. വിജയ്‍യുടെ ലിയോയ്‍ക്ക് വൻ ഹൈപ്പാണ് സൃഷ്ടിക്കാൻ സാധിച്ചിരിക്കുന്നത്. ആകാംക്ഷയുയര്‍ത്തി ചിത്രത്തിന്റെ പോസ്റ്ററുകളും പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്. ലിയോയുടെ പുതിയ പോസ്റ്റര്‍ കണ്ട് താരത്തിന്റെ ആരാധകര്‍ ആവേശത്തിലാണ്.

ആദ്യം പുറത്തുവിട്ട പോസ്റ്ററില്‍ എഴുതിയിരുന്നത് യുദ്ധം ഒഴിവാക്കൂ എന്നായിരുന്നു. ശാന്തമായിരിക്കൂക, രക്ഷപ്പെടാൻ തയ്യാറെടുക്കുകയെന്നാണ് പിന്നീട് വിജയ് സിനിമയുടേതായി പുറത്തുവിട്ട പോസ്റ്ററില്‍ എഴുതിയത്. ഇന്നത്തെ പോസ്റ്ററില്‍ ശാന്തതയോടെയിരിക്കൂ, യുദ്ധത്തിന് തയ്യാറാകൂ എന്നാണ് എഴുതിയിരിക്കുന്നത്. പോസ്റ്ററുകളിലെ വാചകങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

ആക്ഷൻ പ്രാധാന്യമുള്ള ഒരു ചിത്രം തന്നെയാകും ലിയോ എന്ന് നേരത്തെ വ്യക്തമായിരുന്നു. ഇതുസംബന്ധിച്ച് ലിയോയില്‍ വേഷമിടുന്ന ഒരു താരമായ ബാബു ആന്റണി സൂചനകള്‍ നല്‍കിയിരുന്നു. ഹൈ എനര്‍ജിയിലും മാസ് അപ്പീലിലുമുള്ള ചിത്രമാകും ‘ലിയോ’ എന്നാണ് ബാബു ആന്റണി വെളിപ്പെടുത്തിയത്. വിജയ്‍യുമായി യൂണീക്കായി ചില രംഗങ്ങളില്‍ താൻ ഉണ്ടാകുമെന്നും ബാബു ആന്റണ വ്യക്തമാക്കിയിരുന്നു. സംവിധാനം മികച്ച ഒന്നായിരിക്കും ലിയോയുടേത്. സമാനമായവയില്‍ നിന്ന് വ്യത്യസ്‍തമായിരിക്കും ലിയോ. സഞ്‍ജയ് ദത്തിനും അര്‍ജുനും ഒന്നിച്ചുള്ള രംഗങ്ങളിലും താൻ ഉണ്ടാകും എന്നും ബാബു ആന്റണി വ്യക്തമാക്കിയിരുന്നു.

മറ്റൊരു പ്രത്യേക തൃഷ നായികയാകുന്നുവെന്നതാണ്. തൃഷ വിജയ്‍യുടെ നായികയായി 14 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് നായികയാകുന്നത്. ഗൗതം വാസുദേവ് മേനോൻ പ്രധാന കഥാപാത്രമായി ലിയോയിലുണ്ട്. അര്‍ജുൻ, പ്രിയ ആനന്ദ്, മാത്യു തോമസ്, മിഷ്‍കിൻ, സഞ്‍ജയ് ദത്ത്, മൻസൂര്‍ അലി ഖാൻ, മനോബാല, സാൻഡി മാസ്റ്റര്‍, ജോര്‍ജ്, അഭിരാമി വെങ്കടാചലം, ഡെൻസില്‍ സ്‍മിത്ത്, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ് തുടങ്ങിവരും വിജയ് നായകനായ ‘ലിയോ’യില്‍ വേഷമിടുന്നു.

Top