ഫൈനല്‍സിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ജൂണ്‍ എന്ന സിനിമയ്ക്കു ശേഷം രജീഷ വിജയന്‍ നായികയാവുന്ന ചിത്രമാണ് ഫൈനല്‍സ്. സമ്പൂര്‍ണ സ്‌പോര്‍ട്‌സ് ചിത്രമായ ഫൈനല്‍സ് സംവിധാനം ചെയ്യുന്നത് നടി മുത്തുമണിയുടെ ഭര്‍ത്താവായ പി ആര്‍ അരുണ്‍ ആണ്. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. അടുത്ത ഒളിംപിക്‌സിനായി തയ്യാറെടുക്കുന്ന ഒരു സൈക്ലിസ്റ്റിന്റെ കഥാപാത്രവുമായാണ് രജീഷ എത്തുന്നത്.

സുരാജ് വെഞ്ഞാറമൂടും പ്രധാനവേഷത്തിലെത്തുന്ന ചിത്രം മണിയന്‍പിള്ള രാജുവും പ്രജീവും ചേര്‍ന്ന് നിര്‍മ്മിക്കും. കൈലാസ് മേനോന്‍ ആണ് ഫൈനല്‍സില്‍ സംഗീത സംവിധായകനായെത്തുന്നത്. തീവണ്ടി എന്ന ചിത്രത്തിന് ശേഷം കൈലാസ് സംഗീതമൊരുക്കുന്ന ചിത്രമാണിത്.ചിത്രം ‘ സെപ്റ്റംബര്‍ ആറിന് പ്രദര്‍ശനത്തിന് എത്തും.

Top