നിവിൻ പോളി-രാജീവ് രവി ചിത്രം തുറമുഖത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ലയാളത്തിന്റെ പ്രിയതാരം നിവിൻ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കുന്ന തുറമുഖത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. നിവിൻ പോളിയുടെ പിറന്നാൾ ദിനത്തിലാണ് ചിത്രത്തിലെ പുതിയ പോസ്റ്റർ റിലീസ് ചെയ്തത്.

സ്റ്റുഡിയോയുടെ ബാനറിൽ സുകുമാർ തെക്കേപ്പാട്ട് നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ഗോപൻ ചിദംബരമാണ്. ചിത്രത്തിന്റെ പോസ്റ്ററുകൾ നേരത്തെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.

ഇന്ദ്രജിത്ത് സുകുമാരൻ, അർജുൻ അശോകൻ, പൂർണിമ ഇന്ദ്രജിത്ത് തുടങ്ങിയവരാണ് നിവിൻ പോളിയെ കൂടാതെ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Top