‘കമലാജി നിങ്ങള്‍ ഇതുവരെ എത്രപേരെ പ്രണയിച്ചിട്ടുണ്ട് ‘ ; ആമിയുടെ പുതിയ പോസ്റ്റർ

Aami

മാധവിക്കുട്ടിയുടെ ജീവിതകഥയെ ആസ്പദമാക്കി മഞ്ജു വാര്യരെ നായികയാക്കി കമല്‍ സംവിധാനം ചെയ്യുന്ന ‘ആമി’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തെത്തി. കമലാജി നിങ്ങള്‍ ഇതുവരെ എത്രപേരെ പ്രണയിച്ചിട്ടുണ്ട് എന്ന തലക്കെട്ടോടെ ടോവിനോയും മഞ്ജുവാര്യരും ഒരുമിച്ചുള്ള പോസ്റ്റര്‍ ആണ് എത്തിയിരിക്കുന്നത്.

മാധവദാസായി മുരളി ഗോപിയും ആമിയായി മഞ്ജു വാര്യരുമാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. മാധവിക്കുട്ടിയുടെ ‘എന്റെ കഥ’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രമാണ് ആമി. ടൊവിനോ തോമസും, അനൂപ് മേനോനുമാണ് ഈ ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങള്‍.

റീല്‍ ആന്‍ഡ് റിയല്‍ സിനിമയുടെ ബാനറില്‍ റാഫേല്‍ പി. തോമസ്, റോബന്‍ റോച്ചാ എന്നിവർ ചേർന്നാണ് നിര്‍മ്മിക്കുന്നത്. കൊച്ചി, മുംബൈ, കൊല്‍ക്കത്ത, ഒറ്റപ്പാലം എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. എം ജയചന്ദ്രനും, തൗഫീഖ് ഖുറേഷിയുമാണ് സംഗീത സംവിധാനം.

Top