new post for vs achuthandan; PB

ന്യൂഡഹി: വി.എസ്. അച്യുതാനന്ദന് കാബിനറ്റ് റാങ്കോടെ പദവി നല്‍കാന്‍ പോളിറ്റ് ബ്യൂറോ നിര്‍ദേശം. ഇതുപ്രകാരം വിഎസിന് സ്വതന്ത്ര അധികാരമുണ്ടാകും. അദ്ദേഹം മുഖ്യമന്ത്രിക്കു റിേപ്പാര്‍ട്ട് ചെയ്യേണ്ടിവരില്ല.

ഇക്കാര്യത്തില്‍ നിയമ പരിശോധനയ്ക്കു ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും കേരളത്തിലെ സാഹചര്യം സംബന്ധിച്ചു ചര്‍ച്ച നടത്തിയ പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ അറിയിച്ചു.

നിയമപരിശോധന സംബന്ധിച്ച കാര്യങ്ങള്‍ കേരളത്തിലെ മന്ത്രിസഭയ്ക്കു വിട്ടുനല്കിയിരിക്കുകയാണ്.

വി.എസിന് ഇപ്പോള്‍ ഉള്ള എല്ലാ ആനുകൂല്യങ്ങളും നിലനിര്‍ത്തുന്ന തരത്തിലുള്ള പദവിയായിരിക്കണമെന്നും പിബി നിര്‍ദേശം നല്കിയിട്ടുണ്ട്.

ഏതു പദവി എന്നതു സംബന്ധിച്ച് ആലോചനകള്‍ നടക്കുകയാണ്. അതേസമയം, സെക്രേട്ടറിയറ്റ് അംഗത്വവും എല്‍ഡിഎഫ് ചെയര്‍മാന്‍ സ്ഥാനവും സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നില്ല.

Top