New poll shows Clinton over Trump by double-digits

ക്ലീവ്‌ലാന്‍ഡ് : യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഒടുവിലത്തെ അഭിപ്രായസര്‍വേ ഫലങ്ങള്‍ പുറത്ത് വന്നു. ഡമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന്‍ എതിരാളിയായ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണാള്‍ഡ് ട്രംപിനെക്കാള്‍ 12 പോയിന്റ് മുന്നിലാണെന്നാണ് സര്‍വേഫലങ്ങള്‍.

ഹിലരിയെ 50% പേര്‍ അനുകൂലിച്ചപ്പോള്‍ ട്രംപിനെ പിന്തുണച്ചവര്‍ 38% മാത്രമാണ്.

എബിസി ന്യൂസും വാഷിങ്ടന്‍ പോസ്റ്റും ചേര്‍ന്നാണു സര്‍വേ നടത്തിയത്. പ്രചാരണം തുടങ്ങിയശേഷം ഹിലരിക്കു ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ജനസമ്മതിയാണിത്. ട്രംപിന്റെ പിന്തുണ ഇത്രയും കുറയുന്നതും ആദ്യമായാണ്. തുടര്‍ച്ചയായുള്ള ലൈംഗിക ആരോപണങ്ങളും അതു നേരിട്ട രീതിയുമാണു ട്രംപിന്റെ ജനപ്രീതി ഇടിച്ചത്.

തിരഞ്ഞെടുപ്പിന് ഏതാനും ആഴ്ചകള്‍ മാത്രം അവശേഷിക്കെ ഹിലരിയുടെ ജനപിന്തുണ ഓരോ ദിവസവും വര്‍ധിക്കുകയാണ്.

സ്ത്രീകളുടെ ഇടയില്‍ ഹിലരിക്കു ട്രംപിനെക്കാള്‍ 20% പിന്തുണ അധികമുണ്ട്. ഹിലരിയെ 55% സ്ത്രീകളും ട്രംപിനെ 35 ശതമാനവുമാണ് അനുകൂലിക്കുന്നത്.

ഏഷ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് ഹിലരിയെ ഏറ്റവും കൂടുതല്‍ പിന്തുണയ്ക്കുന്നത് ഇന്ത്യക്കാരാണെന്ന പ്രത്യേകതയുമുണ്ട്.

Top