പുഷ്‌ക്കരനെ പമ്പയിലേക്ക് മാറ്റി, കടുപ്പിക്കാന്‍ മഞ്ജുനാഥിനെ തന്നെ ഇറക്കി

തിരുവനന്തപുരം: 15 ദിവസത്തെ ഡ്യൂട്ടി പൂര്‍ത്തിയാക്കി മടങ്ങുന്ന ഉദ്യോഗസ്ഥര്‍ക്ക് പകരക്കാരെ നിയമിച്ചതിലും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍.

പൊലീസ് ആസ്ഥാനം രണ്ട് ദിവസം മുമ്പ് ഇറക്കിയ ഉത്തരവില്‍ നിലയ്ക്കലില്‍ ചുമതല നല്‍കിയ പുഷ്‌ക്കരനെ പുതിയ ഉത്തരവില്‍ പമ്പയിലേക്കാണ് മാറ്റിയിരിക്കുന്നത്.

നിലയ്ക്കലില്‍ ഇപ്പോള്‍ യതീഷ് ചന്ദ്ര വന്നപ്പോള്‍ ഉള്ള ശാന്തത തുടരാന്‍ കണ്‍ഫേഡ് ഐ.പി.എസുകാരനായ പുഷ്‌ക്കരനേക്കാള്‍ കര്‍ക്കശക്കാരനായ എച്ച്.മഞ്ജുനാഥിന് കഴിയുമെന്ന് കണ്ടാണ് നിയമനം അവസാന നിമിഷം മാറ്റി പുതിയ ഉത്തരവ് ഇറക്കിയത്.

(പുഷ്ക്കരനെ നിലയ്ക്കലിൽ യതീഷ് ചന്ദ്രക്ക് പകരം നിയോഗിച്ച് നേരത്തെ പുറത്തിറക്കിയ ഉത്തരവിന്റെ കോപ്പി)

സന്നിധാനത്ത് പ്രതീഷ് കുമാറിനു പകരം കറുപ്പു സ്വാമിയേയും ഐ.ജി ചുമതലയില്‍ ദിനേന്ദ്ര കാശ്യപിനെയും നിയോഗിച്ചു.

നിലയ്ക്കല്‍ മുതല്‍ പമ്പവരെയുള്ള മേഖലയില്‍ ഐ.ജി അശോക് യാഥമിനാണ് മേല്‍നോട്ട ചുമതല. പമ്പയില്‍ എസ്.പി ഹരിശങ്കറിനു പകരം കോഴിക്കോട് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാറിനാണ് ക്രമസമാധാന ചുമതല നല്‍കിയിരിക്കുന്നത്. ഇവിടെതന്നെ അഡീഷണല്‍ ചുമതലയില്‍ തൃശൂര്‍ റൂറല്‍ എസ് പി പുഷ്‌കരനേയും നിയമിച്ചിട്ടുണ്ട്. അതേ സമയം നിരോധനാജ്ഞ നാല് ദിവസം കൂടി തുടരാന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്.

Top