ശബരിമലയിൽ പുതിയ പൊലീസ് ബാച്ച് എത്തി

ത്തനംത്തിട്ട : ശബരിമല സന്നിധാനത്ത് പുതിയ പൊലീസ് ബാച്ച് ചുമതലയേറ്റു. മണ്ഡലകാലത്തിന്റെ ആരംഭത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ആദ്യബാച്ച് സേവന കാലാവധി പൂര്‍ത്തിയായി മടങ്ങിയതിനെ തുടര്‍ന്നാണ് പുതിയ ബാച്ച് എത്തിയത്.

ഒരു ഡിവൈഎസ്പി, മൂന്നു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍, എസ്ഐ, എഎസ്ഐ റാങ്കിലുള്ള 26 പേര്‍, 124 സിവില്‍ പൊലീസ് ഓഫീസേഴ്സ്, 13 ആന്ധ്ര പൊലീസ് ഓഫീസേഴ്സ് അടക്കം 167 പേരാണ് പുതിയതായി ഡ്യൂട്ടിക്ക് എത്തിയ ബാച്ചിൽ ഉള്ളത്. പുതുതായി എത്തിയവര്‍ക്ക് താമസിക്കാന്‍ പുതിയ ബാരക്കുകളും ഒന്നിടവിട്ട ബെഡ്ഡുകളും ഒരുക്കിയിട്ടുണ്ട്. ഡ്യൂട്ടി പൂര്‍ത്തിയാക്കിയവരുടെ താമസസ്ഥലങ്ങള്‍ അണുവിമുക്തമാക്കി.

Top