‘സെക്യുലർ ഡെമോക്രറ്റിക് ഫ്രണ്ട്’ ; പ്രതിപക്ഷ പാര്‍ട്ടികള്‍ കൈകോര്‍ക്കുന്നു

ന്യൂഡല്‍ഹി: ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ കൈകോര്‍ക്കുന്നു. പ്രതിപക്ഷ സഖ്യത്തിന് പുതിയ പേര് നല്‍കാന്‍ വരെ തീരുമാനമായി. തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി, ബിഎസ്‍പി, എസ്‍പി, തെലുഗു ദേശം പാർട്ടി, ഇടതുപക്ഷം എന്നീ പാർട്ടികൾ കൂടി ചേർന്നുള്ള പുതിയ സഖ്യത്തിന്‍റെ പേര് സെക്യുലർ ഡെമോക്രാറ്റിക് ഫ്രണ്ട് (എസ്‍ഡിഎഫ്) എന്നാണ്.

അതേസമയം, നവീൻ പട്‍നായികിന്‍റെ ബിജു ജനതാദൾ, കെ ചന്ദ്രശേഖർ റാവുവിന്‍റെ തെലങ്കാന രാഷ്ട്രസമിതി, ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസ് എന്നീ പാർട്ടികൾ ഈ പുതിയ സഖ്യത്തിൽ ഇതുവരെ അണി ചേർന്നിട്ടില്ലന്നാണ് റിപ്പോര്‍ട്ടുകള്‍.

സാ​ധ്യ​ത​ക​ള്‍ തെ​ളി​യു​ന്ന മു​റ​യ്ക്ക് എ​സ്ഡി​എ​ഫ് എ​ന്ന പേ​രി​ല്‍ രാ​ഷ്ട്ര​പ​തി​യെ കാ​ണു​മെ​ന്നും വി​വ​ര​ങ്ങ​ള്‍ ഉ​ണ്ട്. ന​വീ​ന്‍ പ​ട്നാ​യി​കി​നെ​യ​ട​ക്കം ഒ​പ്പം നി​ര്‍​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പ്ര​തി​പ​ക്ഷ നേ​താ​ക്ക​ള്‍.

Top