മാമാങ്കം ചിത്രം കാണാന്‍ തകര്‍പ്പന്‍ ഓഫര്‍; 200 രൂപ വൗച്ചറിന്‌ ടിക്കറ്റില്‍ 100 രൂപ ഡിസ്‌ക്കൗണ്ട്‌

ഡിസംബര്‍ 12ന് തിയ്യേറ്ററില്‍ എത്തുന്ന മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന് തകര്‍പ്പന്‍ ഓഫറുമായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ബുക്ക് മൈ ഷോയില്‍ നിന്നും 200 രൂപയുടെ മാമാങ്കം മൂവി വൗച്ചർ വാങ്ങിയാല്‍ ചിത്രത്തിന്റെ ടിക്കറ്റിന് 100 രൂപയുടെ ഡിസ്‌ക്കൗണ്ടാണ് ലഭിക്കുന്നത്. ഡിസംബര്‍ അഞ്ച് വരെയായിരിക്കും ഓഫര്‍ ലഭിക്കുന്നത്.

ബുക്ക് മൈ ഷോയുമായി കൈകോര്‍ത്താണ് മാമാങ്കം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ മറ്റൊരു വ്യത്യസ്ഥമായ പ്രൊമേഷനുമായി എത്തിയിരിക്കുന്നത്. ബുക്ക് മൈ ഷോ ആപ്പില്‍ നിന്നും വൗച്ചർ സ്വന്തമാക്കാവുന്നതാണ്. വൗച്ചർ വാങ്ങിയാല്‍ നിങ്ങളുടെ ഈ വൗച്ചര്‍ രജിസ്റ്റേഡ് ഇമെയില്‍ ഐഡി അല്ലെങ്കില്‍ ഫോണ്‍ നമ്പരില്‍ വരും. ഇതിലെ വൗച്ചര്‍ കോഡ് ബുക്ക് മൈ ഷോയിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ നല്‍കിയാല്‍ 100 രൂപ ഇളവ് ലഭിക്കുകയും ചെയ്യും. മാമാങ്കം ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ മാത്രമാണ് ഈ ഓഫര്‍ ലഭിക്കുക.

ഒരു മലയാള സിനിമയില്‍ ഇതാദ്യമായാണ് ഇത്തരമൊരു പ്രൊമോഷന്‍ പരിപാടിയെന്നാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

Top