പുതിയ നോട്ടുകൾ ഇനി ഖത്തറിൽ എടിഎം വഴിയും ലഭിക്കും

ദോഹ: ഖത്തര്‍ പുറത്തിറക്കിയ പുതിയ സീരീസിലുള്ള കറന്‍സി നോട്ടുകള്‍ ബാങ്കുകളുടെ എടിഎമ്മുകള്‍ വഴി ലഭ്യമായിത്തുടങ്ങി. രാജ്യം ദേശീയ ദിനം ആഘോഷിച്ച ഇന്നുമുതലാണ് നോട്ടുകളുടെ വിതരണവും തുടങ്ങിയത്.പുതിയ ഡിസൈനുകളിലുള്ള നോട്ടുകള്‍ കഴിഞ്ഞ ആഴ്‍ചയാണ് ഖത്തറില്‍ പുറത്തിറക്കിയത്.

ഇതോടൊപ്പം 200 റിയാലിന്റെ പുതിയ നോട്ടുകളും ഇനി മുതല്‍ ലഭ്യമാവും. 64 തരത്തിലുള്ള സുരക്ഷാ സവിശേഷതകളോടെയാണ് പുതിയ നോട്ടുകളുടെ നിര്‍മാണം. ഖത്തര്‍ ദേശീയ പതാക, ഖത്തരി സസ്യജാലങ്ങള്‍, ഖത്തരി വാസ്തുവിദ്യയെ പ്രതിനിധാനം ചെയ്യുന്ന അലങ്കരിച്ച ഗേറ്റ് എന്നിവയാണ് നോട്ടുകളുടെ മുന്‍വശത്തെ ഡിസൈനിലുള്ളത്.

Top