new notes to be available from tomorrow

ന്യൂഡല്‍ഹി: പിന്‍വലിച്ച 500, 1000 രൂപാ നോട്ടുകള്‍ക്ക് പകരമുള്ള 2000 രൂപയുടെ നോട്ടുകള്‍ ഇന്നോ നാളെയോ മുതല്‍ വിവിധ എ.ടി.എമ്മുകളില്‍ നിന്ന് ലഭിച്ചു തുടങ്ങുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

നോട്ടുകള്‍ എ.ടി.എമ്മുകളില്‍ നിറയ്ക്കുന്നതിനായി പ്രത്യേക ടാസ്‌ക് ഫോഴ്‌സിനെ രൂപീകരിച്ചതായും കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സ്വകാര്യ ഫാര്‍മസികളിലും പഴയ നോട്ട് ഉപയോഗിക്കാന്‍ അനുമതി നല്‍കും. ബാങ്കുകളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക ക്യൂ ഏര്‍പ്പെടുത്തും. എടിഎമ്മുകളില്‍ 2,000ത്തിന്റെ നോട്ടുകള്‍ ഇന്നോ നാളെയോ ലഭ്യമാക്കും. ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് പഴയ നോട്ടുകള്‍ മാറിയെടുക്കാമെന്നും കേന്ദ്ര ധനവകുപ്പ് സെക്രട്ടറി പറഞ്ഞു.

പഴയ നോട്ട് മാറ്റി നല്‍കാന്‍ പണം മാറ്റി നല്‍കാന്‍ ഗ്രാമങ്ങളിലെ ഏജന്റുമാര്‍ക്ക് അനുമതി നല്‍കും. മൈക്രോ എടിഎം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. പണം നിറയ്ക്കുന്ന നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Top