വ്യോമസേനാ പൈലറ്റായി കങ്കണ; തേജസിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

മുംബൈ: കങ്കണ റണൗട്ട് അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് തേജസ്. ചിത്രത്തില്‍ വ്യോമസേനാ പൈലറ്റായാണ് താരം എത്തുന്നത്. താരത്തിന്റെ പുതിയ ലുക്കാണിപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

”രാവും പകലുമില്ലാതെ രാജ്യത്തിന് വേണ്ടി ജീവന്‍ സമര്‍പ്പിക്കുന്ന ശക്തരും ധീരരുമായ സേനയിലുള്ള സ്ത്രീകള്‍ക്ക്… കങ്കണ അടുത്തതായി വ്യോമസേന പൈലറ്റായി അഭിനയിക്കുന്നു, തെജസ് ” – ട്വീറ്റ് ചെയ്തു.

ചിത്രം നിര്‍മ്മിക്കുന്നത് റോണി സ്‌ക്രൂവാലയുടെ ആര്‍എസ്‌വിപിയാണ്. കങ്കണയ്ക്ക് ആശംസയുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. കങ്കണയുടെ ഏറ്റവും പുതിയ ചിത്രമായ തലൈവി പുറത്തിറങ്ങാനിരിക്കെയാണ് ഈ ചിത്രത്തിന്റെ ലുക്ക് പുറത്തുവിട്ടത്.

Top