സംഗീത സംവിധായകൻ ജി വി പ്രകാശ് നായകനായി പുതിയ ചിത്രം

തെന്നിന്ത്യൻ സംഗീത സംവിധായകൻ സംഗീതം നൽകുന്നതിനൊപ്പം അഭിനയത്തിലും കഴിവ് തെളിയിച്ചിട്ടുള്ള ആളാണ്. 100% ലൗ സ്റ്റോറിയാണ് അദ്ദേഹം പ്രധാന വേഷത്തിൽ എത്തിയ അവസാന ചിത്രം. അയ്ൻഗരൻ, ആയിരം ജന്മങ്ങൾ, അടൻഗാതെയ്, ജയിൽ, കാതലൈ തേടി നിത്യാനന്ദ, ഹോളിവുഡ് ചിത്രം ട്രാപ് സിറ്റി എന്നിവയാണ് ജി വിയുടെ പ്രധാന ചിത്രങ്ങൾ.

ഇപ്പോഴിതാ അദ്ദേഹത്തിന്റെ അടുത്ത റിലീസായ ബാച്‌ലർ ബാങ്ക്റോൾഡ് എന്ന ചിത്രത്തെകുറിച്ചുള്ള വാർത്തകൾ പുറത്തു വന്നിരിക്കുകയാണ്. ആക്സസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ സതീഷ് സെൽവകുമാർ ആണ് ചിത്രം സംവിധാനം ചെയുന്നത്. കൂടാതെ അടുത്ത ചിത്രവും ജി. വി കരാര്‍ ഒപ്പിട്ടിരിക്കുകയാണ്. റൊമാന്റിക് ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന പേരിടാത്ത ചിത്രം ഒരുക്കുന്നത് നവാഗതനായ അഖിലനാണ്. ജി. വി പ്രകാശ് തന്നെയാണ് ചിത്രത്തിന്റെ സംഗീത സംവിധാനവും നിർവഹിക്കുന്നത്.

Top