കുട്ടനാടന്‍ മാര്‍പാപ്പയ്ക്ക് ശേഷം ചാക്കോച്ചന്റെ അമ്മയായി ശാന്തികൃഷ്ണ വീണ്ടും എത്തുന്നു

കുട്ടനാടന്‍ മാര്‍പാപ്പയ്ക്ക് ശേഷം ശാന്തികൃഷ്ണയും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു. അഭിനേത്രിയും അവതാരകയുമായ സൗ സദാനന്ദന്‍ സംവിധായികയാകുന്ന ചിത്രത്തിലാണ് ചാക്കോച്ചന്റെ അമ്മയായി ശാന്തികൃഷ്ണ വീണ്ടും എത്തുന്നത്.

ഇനിയുംപേരിട്ടിട്ടില്ലാത്ത ഈ ചിത്രം ഏപ്രില്‍ 20ന് തൊടുപുഴയില്‍ തുടങ്ങും. എറണാകുളമാണ് മറ്റൊരു ലൊക്കേഷന്‍. യു.ജി.എം എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വിജയരാഘവന്‍, അലന്‍സിയര്‍, ഹരീഷ് കണാരന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Top