മണിക്കുട്ടന്‍ നായകനാകുന്ന ‘റൂട്ട് മാപ്പ്’ ചിത്രീകരണത്തിനൊരുങ്ങുന്നു

തിരുവനന്തപുരം: കോവിഡും ലോക്ക്ഡൗണും സിനിമാ വ്യവസായത്തെ പൂര്‍ണമായും സ്തംഭിപ്പിച്ചിരിക്കുകയാണ്. ഒരുപാട് ചര്‍ച്ചകള്‍ക്കൊടുവില്‍ കര്‍ശന നിയന്ത്രണങ്ങളോടെ സിനിമ ചിത്രീകരണം തുടരാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കി. അതിനെ തുടര്‍ന്ന് ഇപ്പോഴിതാ മണിക്കുട്ടനെ നായകനാക്കി സൂരജ് സുകുമാര്‍ നായര്‍ സംവിധാനം ചെയ്യുന്ന റൂട്ട്മാപ്പ് ചിത്രീകരണം ആരംഭിക്കുകയാണ്.

ചിത്രം ശബരീനാഥാണ് നിര്‍മ്മിക്കുന്നത്. മണിക്കുട്ടനെ കൂടാതെ ഗോപു കിരണും ആനന്ദ് മന്മഥനും മറ്റു കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നു.

രാജ്യവ്യാപക ലോക്ക്ഡൗണില്‍ ചെന്നൈയില്‍ ചിത്രീകരണം ആരംഭിച്ച സിനിമയാണ് റൂട്ട്മാപ്പ്. തിരുവനന്തപുരത്തു അടുത്ത ഷെഡ്യൂള്‍ തുടങ്ങുന്നത് ജൂലൈയിലാണ്. ചെന്നൈ ഭാഗം പൂര്‍ത്തിയാക്കിയ സിനിമയുടെ അടുത്ത ഷെഡ്യൂളില്‍ മണിക്കുട്ടനൊപ്പം പ്രമുഖതാരങ്ങളും അണിനിരക്കുന്നുണ്ട്.

മൂന്നു ഫ്‌ളാറ്റുകളുടെയുള്ളില്‍ നടക്കുന്ന സംഭവവികാസങ്ങളോടെയാണ് ചിത്രം പുരോഗമിക്കുന്നത്. ഫ്‌ളാറ്റിന്റെ സെറ്റ് വര്‍ക്ക് തിരുവനന്തപുരത്ത് കലാസംവിധായകന്‍ മനോജ് ഗ്രീന്‍വുഡ്‌സിന്റെ നേതൃത്വത്തില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

അരുണ് ടി ശശി ഛായാഗ്രഹണം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് അരുണ്‍കായംകുളമാണ്. സംഗീതം പ്രശാന്ത് കര്‍മ്മയും വരികള്‍ രജനീഷ് ആര്‍ചന്ദ്രന്‍, ഡെന്നീസ് ജോസഫ് അശ്വിന്‍ വര്‍മ്മ എന്നിവരുമാണ്. പുതുമുഖം ശ്രുതി റോഷന്‍ നായികയാകുന്ന ചിത്രത്തില്‍ നോബി, അനീഷ് റഹ്മാന്‍, സുജിത് എസ് നായര്‍, പ്രകാശ് ദീപക്ക് തുടങ്ങിയവര്‍ക്കൊപ്പം നീര്‍മാതളം പൂത്തകാലം സിനിമയിലെ നായകന്‍ ഖല്‍ഫാനും ഒരു പ്രധാന വേഷത്തിലെത്തുന്നു. അതേസമയം, ചിത്രം തീയറ്റര്‍ റിലീസ് ഉണ്ടാകുമെന്ന് സിനിമയോടടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

Top