കോളേജ് പശ്ചാത്തലമാക്കി മറ്റൊരു കിടിലൻ സിനിമ ‘ക്വീൻ’ നാളെ തീയേറ്ററുകളിൽ എത്തുന്നു. ആണ്‍കുട്ടികളുടെ സ്വന്തം മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങിന് ഒരു പെണ്‍കുട്ടി പഠിക്കാനെത്തുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഷിബു കെ മൊയ്ദീനും റിന്‍ഷാദ് വെള്ളോടത്തിലുമാണ്.ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മെക്കാനിക്കല്‍ എഞ്ചിനീയറന്‍മാരായ ജെബിന്‍, ജോസഫ് ആന്റണി, ഷാരിസ് മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ്.
സിനിമ എന്ന മോഹം വർഷങ്ങളായി നെഞ്ചിൽ കൊണ്ട് നടക്കുന്ന ഒരു കൂട്ടം പുതുമുഖങ്ങളാണ് ചിത്രത്തിന് പിന്നിൽ.