നാല് യുവാക്കളുടെ കഥയുമായി ‘മറിയം വന്ന് വിളക്കൂതി’; ചിത്രത്തിന്റെ ട്രയ്‌ലര്‍ പുറത്ത്

‘മറിയം വന്ന് വിളക്കൂതി’ എന്ന പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കി. വിത്തൗട്ട്‌ എനി ബ്രില്ല്യന്‍സ് എന്ന കാപ്ഷനോടെയാണ് ട്രെയിലര്‍ പ്രേക്ഷകരില്‍ എത്തുന്നത്. നടന്‍ നിവിന്‍ പോളി തന്റെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ പുറത്തുവിട്ടത്. ചിത്രം ജനുവരി 21ന് തിയേറ്ററുകളിലെത്തും.

ചിത്രത്തില്‍ നായികയായി എത്തുന്നത് സേതു ലക്ഷ്മിയാണ്. സിജു വില്‍സണ്‍, കൃഷ്ണ കുമാര്‍, ശബരീഷ് വര്‍മ, സിദ്ധാര്‍ത്ഥ് ശിവ, ബൈജു, ബേസില്‍ ജോസഫ്, അല്‍ത്താഫ് സലീം എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ഒരു കോമഡി എന്റര്‍ടെയ്മന്റ് ചിത്രമായിരിക്കുമെന്നാണ് ട്രയ്‌ലറില്‍ നിന്ന് ലഭിക്കുന്ന സൂചന. സുഹൃത്തുക്കളായ നാല് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്.

ഇതിഹാസ ചിത്രത്തിന്റെ പിന്നണിക്കാരില്‍ നിന്നും പുറത്ത് വരുന്ന പുതിയ സിനിമയാണിത്. എ.ആര്‍.കെ മീഡിയയുടെ ബാനറില്‍ രാജേഷ് അഗസ്റ്റിനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇതിഹാസയുടെ ക്യാമറാമാന്‍ സിനോജ് പി അയ്യപ്പന്‍ തന്നെയാണ് ഈ ചിത്രത്തിനും ക്യാമറ ചെയ്തിരിക്കുന്നത്. വാസിം, മുരളി എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ചെയ്തിരിക്കുന്നത്.

Top