ഗ്രേറ്റ് ഫാദറിന് ശേഷം ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്നപുതിയ ചിത്രമാണ് കളി.
ചിത്രത്തിന്റെ ഫസ്റ്റ്‍ലുക്ക് പോസ്റ്റര്‍ പുറത്തെത്തി.
നജിം കോയയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഫ്രൈഡേ, അപൂര്‍വ്വ രാഗം, ടൂ കണ്‍ട്രീസ് തുടങ്ങിയ നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ വ്യക്തിയാണ് നജിം.
നവാഗതരാണ് ചിത്രത്തില്‍ മുഖ്യ വേഷങ്ങളിലെത്തുന്നത്.
ഓഗസ്റ്റ് സിനിമാസില്‍ നിന്ന് പിന്മാറിയെങ്കിലും പൃഥിരാജ് അണിയറ പ്രവർത്തകർക്ക് ആശംസകൾ നേർന്നിട്ടുണ്ട്.