new movie by mohanlal

മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം പുലിമുരുകന്‍ വിഷുവിനെത്തും. നേരത്തെ ഡിസംബര്‍ റിലീസ് എന്ന് പ്രഖ്യാപിച്ചിരുന്നതെങ്കിലും ചിത്രീകരണം നീണ്ടുപോയതോടെ റിലീസ് വൈകി.

മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രം കൂടിയാണിത്. ഹോളീവുഡില്‍ നിന്നെത്തിയ പീറ്റര്‍ ഹെയിനാണ് ചിത്രത്തിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബാല, നമിത, കമാലിനി മുഖര്‍ജി എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ഉദയകൃഷ്ണ സ്വതന്ത്ര തിരക്കഥാകൃത്താകുന്ന ചിത്രം ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്നു. ഗോപീ സുന്ദറാണ് ഈണങ്ങള്‍ ഒരുക്കുന്നത്.

Top