പുതുവര്‍ഷ സമ്മാനമായി സാംസങ്ങിന്റെ 16ജിബി മോഡല്‍ സ്മാര്‍ട്ട്‌ഫോണ്‍

Samsung

ക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ്ങ് പുതുവര്‍ഷ സമ്മാനമായി ഉപഭോക്താക്കള്‍ക്കായി വീണ്ടും സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ എത്തിക്കുന്നു. ഗാലക്‌സി ഓണ്‍ സീരീസ് പരമ്പരയിലെ സ്മാര്‍ട്ട്‌ഫോണുകളാണ് അവതരിപ്പിക്കുന്നത്.

ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ഈ വര്‍ഷം ആദ്യമായി അവതരിപ്പിക്കാന്‍ ഫോണാണ് ഗാലക്‌സി ഓണ്‍ നെക്സ്റ്റ് 16ജിബി വേരിയന്റ്. 2016ല്‍ വിപണിയില്‍ ഇറങ്ങിയ യഥാര്‍ത്ഥ ഗാലക്‌സി ഓണ്‍ നെക്സ്റ്റ് മോഡലിന്റെ ഏകദേശം സവിശേഷതയിലാണ് പുതിയ ഫോണ്‍ എത്തുന്നത്. 10,999 രൂപയാണ് ഫോണിന്റെ വില.

ഫ്‌ളിപ്കാര്‍ട്ട് 2018 മൊബൈല്‍സ് ബോണാസ വില്‍പനയില്‍ 9,999 രൂപയ്ക്ക് ഫോണ്‍ ലഭിക്കുന്നു. ജനുവരി മൂന്നു മുതല്‍ ഫ്‌ളിപ്കാര്‍ട്ട് വില്‍പന ആരംഭിക്കും. റിയര്‍ ക്യാമറ സെന്‍സറില്‍ ഫുള്‍ എച്ച്ഡി വീഡിയോ റെക്കോര്‍ഡിംഗ് സവിശേഷത ഉണ്ട്.

നോണ്‍ റിമൂവബിള്‍ 3000എംഎഎച്ച് ബാറ്ററിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 4ജി വോള്‍ട്ട്, വൈഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ്, മൈക്രോ യുഎസ്ബി എന്നിവയാണ് ഫോണിന്റെ കണക്ടിവിറ്റികള്‍.

Top