new model audi A4 introduced in kerala

കൊച്ചി: രണ്ടു ലിറ്ററിന്റെ ടിഡിഐ 4 സിലിണ്ടര്‍ എഞ്ചിനും അത്യാധുനിക കംബസ്റ്റ്യന്‍ സാങ്കേതികവിദ്യയുമായി ഓഡി എ ഫോറിന്റെ പുതിയ ഡീസല്‍ മോഡല്‍ കേരളത്തില്‍ എത്തി.

ഔഡി കൊച്ചി ഷോറൂമില്‍ നടന്ന ചടങ്ങില്‍ സി.ഇ.ഒ ജേക്കബ് ഈപ്പന്‍ സാമാണ് പുതിയ കാര്‍ അവതരിപ്പിച്ചത്. ഔഡി എ ഫോര്‍ പെട്രോള്‍ പതിപ്പ് വിപണിയില്‍ വന്‍വിജയമായതിനു പിന്നാലെയാണ് എ ഫോര്‍ ഡീസല്‍ പതിപ്പും പുറത്തിറക്കിയിരിക്കുന്നത്.

കുരുത്തും ഇന്ധനക്ഷമതയും അതിവിദഗ്ധമായി സന്നിവേശിപ്പിച്ചിരിക്കുന്നു എന്നതാണ് ഈ വാഹനത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് വാഹനം അവതരിപ്പിച്ചു കൊണ്ട് ജേകബ് ഈപ്പന്‍ സാം പറഞ്ഞു.

ബേസ് മോഡല്‍, ടോപ് വേര്‍ഷനുകളില്‍ കാര്‍ ലഭ്യമാണ്. ടോപ് വേരിയന്റ് സെവന്‍സ് സ്പീഡ് ഓട്ടോമാറ്റിക്ക് കാറില്‍ വെര്‍ച്വല്‍ കോക്ക്പിറ്റ് മള്‍ട്ടിമീഡിയ ഇന്റര്‍ഫെയ്‌സ്, വോയിസ് റെക്കഗ്‌നിഷന്‍ ഉള്‍പ്പെടെയുള്ള ഡ്രൈവിംഗ് അസിസ്റ്റ് സംവിധാനങ്ങളും ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്‍ഇഡി ഹെഡ്‌ലൈറ്റുകളും ഡൈനാമിക്ക് ഇന്‍ഡിക്കേറ്ററുകളും കാറിന്റെ കാഴ്ച്ചാഭംഗി കൂട്ടുന്നു.
കരുത്തും സ്‌പോര്‍ട്ടി ലുക്കുമുണ്ടെങ്കിലും ലൈറ്റ് വെയ്റ്റ് ഘടനയാണ് വാഹനത്തിനുള്ളത്.

ഏകദേശം 120 കിലോഗ്രാം ഭാരം കുറച്ച് 18.25 കിലോമീറ്റര്‍ ഇന്ധനക്ഷമത കമ്പനി വാഗ്ദാനം ചെയ്യുന്നു. 7.7 സെക്കന്‍ഡില്‍ നൂറു കിലോമീറ്റര്‍ സ്പീഡിലെത്താന്‍ ഈ വാഹനത്തിന്റെ എഞ്ചിന് സാധിക്കും.മണിക്കൂറില്‍ 237 കിലോമീറ്ററാണ് പരമാവധി വേഗത.

4726 എംഎം നീളവും 1842 എംഎം വീതിയും 1427 എംഎം ഉയരവുമാണ് വാഹനത്തിനുള്ളത്.2820 എംഎം വീല്‍ബേസ്. ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി 54 ലിറ്ററും ആണ്.

Top