പുതിയ മന്ത്രിമാര്‍ യുഎഇയില്‍ അധികാരമേറ്റു

അബുദാബി: യുഎഇയിലെ പുതിയ മന്ത്രിമാര്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ചടങ്ങില്‍ പങ്കെടുത്തു.

ചടങ്ങില്‍ പങ്കെടുത്ത വിവരം അബുദാബി കിരീടാവകാശി ട്വിറ്ററില്‍ അറിയിച്ചു. ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ഉപപ്രധാനമന്ത്രിയും ധനകാര്യമന്ത്രിയുമായി അധികാരമേറ്റു. മുഹമ്മദ് ബിന്‍ ഹാദി അല്‍ ഹുസൈനി(ധനകാര്യ സഹമന്ത്രി), അബ്ദുല്ല ബിന്‍ അല്‍ നുഐമി(നീതിന്യായ വകുപ്പ് മന്ത്രി), ഡോ. അബ്ദുല്‍റഹ്‌മാന്‍ അല്‍ അവാര്‍(മാനവവിഭവശേഷി, സ്വദേശിവത്കരണ വകുപ്പ് മന്ത്രി), മറിയം അല്‍ മുഹൈരി(കാലാവസ്ഥാ, പരിസ്ഥിതി, ഭക്ഷ്യസുരക്ഷാ മന്ത്രി), അബ്ദുല്ല ബിന്‍ മുഹൈര്‍ അല്‍ കെത്ബി(ഫെഡറല്‍ സുപ്രീം കൗണ്‍സില്‍ മന്ത്രി)എന്നിവരാണ് അധികാരമേറ്റത്.

 

Top