വിദ്യാഭ്യാസത്തിനും തൊഴിലിനും പ്രാധാന്യം നല്‍കി അമേരിക്കയുടെ പുതിയ കുടിയേറ്റ നിയമം

വാഷിങ്ടണ്‍: വിദ്യാഭ്യാസത്തിനും തൊഴിലിനും കൂടുതല്‍ പരിഗണന നല്‍കി അമേരിക്കയുടെ പുതിയ കുടിയേറ്റ നിയമം.

കുടിയേറ്റ നിയമങ്ങളില്‍ മാറ്റംവരുത്താനുള്ള നിര്‍ണായക നിയമനിര്‍മാണത്തിന് യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് അംഗീകാരം നല്‍കി.

നിയമപരമായ കുടിയേറ്റങ്ങള്‍ 10 വര്‍ഷത്തിനുള്ളില്‍ പകുതിയായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണു പുതിയ നിയമനിര്‍മാണം.

പുതിയ കുടിയേറ്റ നിയമം അമേരിക്കയുടെ വളര്‍ച്ചയെ സഹായിക്കുന്നതായിരിക്കുമെന്നു ട്രംപ് ഉറപ്പുനല്‍കി.

കുടുംബ ബന്ധങ്ങള്‍ ഉപയോഗിച്ചു യു എസിലേക്കുള്ള കുടിയേറ്റം പൂര്‍ണമായും ഒഴിവാക്കുന്നതാണു നിയമത്തില്‍, ഇംഗ്ലിഷ് സംസാരിക്കുന്നവര്‍ക്കായിരിക്കും മുന്‍ഗണന.

തൊഴില്‍നൈപുണ്യമുള്ളവരെ പിന്തുണക്കുന്ന പുതിയ നിയമനിര്‍മാണം ഫലത്തില്‍ ഇന്ത്യക്കാര്‍ക്കു നേട്ടമാകുമെന്നാണു വിലയിരുത്തല്‍.

Top