വാട്‌സ്ആപ്പിന് കരിനിഴലായി ആമസോണില്‍ നിന്നും പുതിയ മെസ്സേജിംഗ് ആപ്പ്‌ ?

നിടൈം എന്ന പുതിയ മെസേജിംഗ് ആപ്ലിക്കേഷന്റെ പണിപ്പുരയിലാണ് ആമസോണ്‍ എന്ന് റിപ്പോര്‍ട്ടുകള്‍. ആമസോണിന്റെ സ്വന്തം മെസ്സേജിംഗ് ആപ്പ് എന്ന് പറയപ്പെടുന്ന ‘എനിടൈം’ വരുന്നതൊടെ വാട്‌സ്ആപ്പ് അപ്രസക്തമാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ഒരു ‘ചാറ്റ് ആപ്പി’നു വേണ്ട ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് ഉപഭോക്താക്കള്‍ക്കിടയില്‍ സര്‍വേ നടത്തുകയാണ് ആമസോണ്‍.

‘ഒരു മെസേജിംഗ് ആപ്പില്‍ നിങ്ങള്‍ക്ക് വേണ്ടതെല്ലാം’ എന്നാണ് എനിടൈം ആപ്പിനെക്കുറിച്ച് വരുന്ന വാര്‍ത്തകള്‍. കൂടുതല്‍ സ്വകാര്യത, ഉയര്‍ന്ന ക്വാളിറ്റിയുള്ള ശബ്ദവും വീഡിയോയും, ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കും ഫില്‍ട്ടറുകള്‍ മുതലായവയും ഇതിലുണ്ട് എന്നും പറയുന്നു.

മാത്രമല്ല, ഡസ്‌ക്‌ടോപ്, മൊബൈല്‍ഫോണ്‍, സ്മാര്‍ട്ട്‌ വാച്ചുകള്‍ എന്നിവയിലെല്ലാം ഈ ആപ്പ് ഉപയോഗിക്കാന്‍ പറ്റുമത്രേ. എന്നാല്‍ ഇതേക്കുറിച്ച് കമ്പനി ഔദ്യോഗികമായി വിവരങ്ങള്‍ ഒന്നും പുറത്തു വിട്ടിട്ടില്ല.

എപ്പോള്‍ മുതല്‍ ഈ ആപ്പ് ഉപയോഗത്തില്‍ എത്തുമെന്നും വിവരമൊന്നും ഇല്ല. ഈ വര്‍ഷം ആദ്യം ‘ആമസോണ്‍ ചൈം’ സര്‍വീസ് അവതരിപ്പിച്ചിരുന്നു.

ആമസോണ്‍ വെബ് സര്‍വീസിന്റെ സേവനമായ ഇത് ഡസ്‌ക്ടോപ്പിലും മൊബൈല്‍ ഡിവൈസുകളിലും ഒരുപോലെ പ്രവര്‍ത്തിക്കുന്ന പ്ലാറ്റ്‌ഫോമാണ്. ഓണ്‍ലൈന്‍ മീറ്റിംഗുകള്‍, വീഡിയോ കോണ്‍ഫറന്‍സിംഗ്, വോയ്‌സ് കോളുകള്‍, ചാറ്റ്, കണ്ടന്റുകള്‍ ഷെയര്‍ ചെയ്യല്‍ തുടങ്ങിയവയെല്ലാം ഇതില്‍ ഉണ്ട്.

Top