ഇലോണ്‍ മസ്‌കിന്റെ പുതിയ വിസ്മയം ; ‘ടെസ്‌ല റോഡ്സ്റ്റര്‍’ പുറത്തിറക്കി

ലോണ്‍ മസ്‌കിന്റെ പുതിയ ടെസ്‌ല റോഡ്സ്റ്റര്‍ പുറത്തിറക്കി.

പുതിയ ഇലക്ട്രിക് ട്രക്കിന്റെ അവതരണ വേളയില്‍ അപ്രതീക്ഷിതമായാണ് റോഡ്സ്റ്ററിനെ കമ്പനി അവതരിപ്പിച്ചത്.

ചെലവേറിയ ഇന്ധനകാറുകളുടെ പരാജയം ഇവിടെ ആരംഭിക്കുന്നതായാണ് റോഡ്സ്റ്ററിന്റെ അവതരണ വേളയില്‍ ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചത്.

വേഗതയേറിയ പ്രെഡക്ഷന്‍ കാര്‍ എന്ന വിശേഷണം പുതിയ ടെസ്‌ല റോഡ്സ്റ്റര്‍ സ്വന്തമാക്കുമെന്നാണ് പ്രതീക്ഷ.

1.9 സെക്കന്‍ഡുകള്‍ കൊണ്ട് റോഡ്സ്റ്ററിന് 0-60 mph (മണിക്കൂറില്‍ 96.5 കിലോമീറ്റര്‍) വേഗത കൈവരിക്കാന്‍ സാധിക്കും.

നിമിഷനേരം കൊണ്ട് റോഡ്സ്റ്ററിന് ലഭിക്കുന്ന 10,0000 Nm torque കാര്‍പ്രേമികളില്‍ ആവേശമുണര്‍ത്തിയിരിക്കുകയാണ്.

നിലവില്‍ 2.2 സെക്കന്‍ഡുകള്‍ കൊണ്ട് 0-60 mph വേഗത രേഖപ്പെടുത്തിയ പെര്‍ഫോര്‍മന്‍സ് ഹൈബ്രിഡ് ‘പോര്‍ഷ 918 സ്‌പൈഡറാണ്’ ഏറ്റവും വേഗതയേറിയ പ്രൊഡക്ഷന്‍ കാര്‍.

t20

1.5 സെക്കന്‍ഡുകള്‍ കൊണ്ട് 0-60 mph വേഗത രേഖപ്പെടുത്തിയ എഎംസെഡ് ഗ്രിംസെല്‍ ഇലക്ട്രിക് റേസ് കാറാണ് ഏറ്റവും വേഗതയേറിയ താരം.

2020 മുതലാണ് ടെസ്‌ല റോഡ്സ്റ്റര്‍ വില്‍പനയ്ക്ക് എത്തുകയെന്ന് ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചു. റോഡ്സ്റ്ററിനായുള്ള പ്രീബുക്കിംഗ് ടെസ്‌ല ആരംഭിച്ചിട്ടുണ്ട്.

250 mph (മണിക്കൂറില്‍ 402.3 കിലോമീറ്റര്‍) വേഗതയ്ക്ക് മേലെ പറക്കാന്‍ റോഡ്സ്റ്ററിന് സാധിക്കുമെന്നാണ് ടെസ്‌ലയുടെ വാദം.

വേഗറെക്കോര്‍ഡ് മാത്രമല്ല ടെസ്‌ല റോഡ്സ്റ്റര്‍ അവകാശപ്പെടുന്നത്. 200 kWh ബാറ്ററി പശ്ചാത്തലത്തില്‍ ഒറ്റ ചാര്‍ജ്ജില്‍ 620 മൈലുകള്‍ (997.7 കിലോമീറ്റര്‍) പിന്നിടാന്‍ ടെസ്‌ല റോഡ്സ്റ്ററിന് സാധിക്കുമെന്ന് ഇലോണ്‍ മസ്‌ക് വ്യക്തമാക്കി കഴിഞ്ഞു.

Top