അടിമുടി പരിഷ്‌കരിച്ച വാഗണ്‍ആര്‍ അടുത്ത വര്‍ഷം ഇന്ത്യന്‍ വിപണിയിലേക്ക്

ദ്യ വൈദ്യുത കാറായ വാഗണ്‍ആര്‍ ഇവി മോഡലിനെ വിപണിയില്‍ അവതരിപ്പിച്ചു. എന്നാല്‍ വൈദ്യുത പതിപ്പിന് മുമ്പെ പരിഷ്‌കരിച്ച വാഗണ്‍ആറിന്റെ പുതുതലമുറയെ ഇന്ത്യന്‍ വിപണിയിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് കമ്പനി. 2019 ആദ്യപാദം പുതിയ മാരുതി വാഗണ്‍ആര്‍ ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തുമെന്നാണ് റിപ്പോര്‍ട്ട്.

കെയ് കാര്‍ ഗണത്തില്‍പ്പെടുന്ന വാഗണ്‍ആറില്‍ ചെറിയ 660 സിസി എഞ്ചിനാണ് സുസുക്കി നല്‍കുന്നത്. എന്തായാലും ഇന്ത്യയില്‍ എത്തുമ്പോള്‍ വാഗണ്‍ആറിന് നിലവിലുള്ള 1.0 ലിറ്റര്‍ K10 എഞ്ചിന്‍ തന്നെ ലഭിക്കുമെന്നാണ് സൂചന.

ആള്‍ട്ടോ K10, സെലറിയോ മോഡലുകളിലുള്ള 1.0 ലിറ്റര്‍ എഞ്ചിന്‍ തന്നെയാകും പുതിയ വാഗണ്‍ആറിനും ഒരുക്കിയിരിക്കുന്നത്. അതേസമയം പുതിയ വാഗണ്‍ആറിന് സിഎന്‍ജി പതിപ്പ് ലഭിക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.

ഇത്തവണ രണ്ടു വ്യത്യസ്ത സീറ്റ് ഘടനകളായിരിക്കും വാഗണ്‍ആറില്‍. നിലവിലുള്ള 2+3 ഘടനയ്ക്ക് പുറമെ വിശാലമായ 2+3+2 സീറ്റിങ്ങ് ഘടനയുള്ള മാരുതി വാഗണ്‍ആറും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ മാനിച്ച് എബിഎസും എയര്‍ബാഗുകളും ഹാച്ച്ബാക്കില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഒരുങ്ങും.

Top