പുത്തന്‍ ബ്രെസയുടെ അളവുകൾ ചോർന്നു

ടുത്ത ആഴ്‍ച നടക്കാനിരിക്കുന്ന ലോഞ്ചിന് മുന്നോടിയായി 2022 മാരുതി സുസുക്കി ബ്രെസയുടെ പുതിയ വിശദാംശങ്ങൾ പുറത്തുവരുന്നത് തുടരുകയാണ്. വരാനിരിക്കുന്ന സബ്-ഫോർ മീറ്റർ എസ്‌യുവിയുടെ അളവുകളും സവിശേഷതകളും വെബിൽ ചോർന്ന ഒരു ഡോക്യുമെൻറ് വെളിപ്പെടുത്തുന്നതായി കാർ വാലെ റിപ്പോർട്ട് ചെയ്യുന്നു.

അളവുകളിലേക്ക് വരുമ്പോൾ, വരാനിരിക്കുന്ന മാരുതി ബ്രെസയ്ക്ക് 3,995 എംഎം നീളവും 1,790 എംഎം വീതിയും 1,685 എംഎം ഉയരവും ഉണ്ടാകും. മോഡലിന്റെ വീൽബേസ് 2,500 എംഎം ആണ്. മോഡലിന് കരുത്തേകുന്നത് 6,000 ആർപിഎമ്മിൽ 102 ബിഎച്ച്പി ഉൽപ്പാദിപ്പിക്കുന്ന 1,462സിസി കെ15സി പെട്രോൾ എഞ്ചിനാണ്, അതേസമയം മൈൽഡ്-ഹൈബ്രിഡ് മോട്ടോർ 900 ആർപിഎമ്മിൽ 3 ബിഎച്ച്പി ഉത്പാദിപ്പിക്കും.

വേരിയന്റുകളുടെ കാര്യത്തിൽ, മാരുതി സുസുക്കിയിൽ നിന്നുള്ള പുതിയ ബ്രെസ്സ LXi, VXi, ZXi, ZXi പ്ലസ് എന്നിവയിൽ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ട്രാൻസ്‍മിഷൻ ഓപ്ഷനുകളിൽ അഞ്ച് സ്പീഡ് മാനുവൽ യൂണിറ്റും ആറ് സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റും ഉൾപ്പെടാം. അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്‍മിഷൻ പാഡിൽ ഷിഫ്റ്ററുകളാൽ സജ്ജീകരിച്ചിരിക്കുന്നു.

Top