പുത്തൻ അള്‍ട്ടോയ്ക്ക് വമ്പൻ വിലക്കിഴിവുമായി മാരുതി

2022 ഓഗസ്റ്റിൽ ആണ് മാരുതി സുസുക്കി മൂന്നാം തലമുറ അൾട്ടോ K10 ഇന്ത്യയിൽ അവതരിപ്പിച്ചത്. ഈ ജനപ്രിയ എൻട്രി ലെവൽ ഹാച്ച്ബാക്ക് Std, LXi, VXi, VXi+ എന്നിങ്ങനെ നാല് വകഭേദങ്ങളിലായി ആകെ ആറ് വേരിയന്റുകളിൽ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിന്റെ വില 3.99 ലക്ഷം രൂപയിൽ തുടങ്ങി 5.84 ലക്ഷം രൂപ വരെ ഉയരുന്നു (എല്ലാം, എക്‌സ് ഷോറൂം). ഇപ്പോൾ, പുതിയ മാരുതി ആൾട്ടോ K10 ന് 50,000 രൂപ വരെ കമ്പനി ഒരു വർഷാവസാന കിഴിവ് വാഗ്ദാനം ചെയ്യുന്നതായി ഓട്ടോ കാർ ഇന്ത്യ, ഇന്ത്യാ കാർ ന്യൂസ് തുടങ്ങിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ആനുകൂല്യങ്ങൾ എന്നിവ ഉൾപ്പെടുന്ന മാനുവൽ പതിപ്പിൽ ഉപഭോക്താക്കൾക്ക് 50,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും.

അൾട്ടോ K10 LXi MT, VXi MT, VXi MT എന്നിവ യഥാക്രമം 30,000, 25,000, 15,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടോടെ ലഭ്യമാണ്. 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും 5,000 രൂപയുടെ കോർപ്പറേറ്റ് ഓഫറുകളും ഉണ്ട്. എഎംടി സജ്ജീകരിച്ചിരിക്കുന്ന വേരിയന്റുകൾക്ക് 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും 5,000 രൂപയുടെ കോർപ്പറേറ്റ് ആനുകൂല്യങ്ങളും ലഭിക്കും. പുതിയ അൾട്ടോ K10 AMT മോഡലുകളിൽ ക്യാഷ് ഡിസ്‌കൗണ്ടുകളൊന്നും നൽകുന്നില്ല. 15,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 4000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ഉൾപ്പെടെ 34,000 രൂപയുടെ മൊത്തം ആനുകൂല്യങ്ങളോടെയാണ് മാരുതി ആൾട്ടോ 800 ലഭ്യമാകുന്നത് എന്നാണ് റിപ്പോർട്ടുകൾ.

ഹാർടെക് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി, പുതിയ മാരുതി ആൾട്ടോ K10 അതിന്റെ കരുത്ത് 1.0L, 3-സിലിണ്ടർ K10C പെട്രോൾ എഞ്ചിനിൽ നിന്നാണ്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 5-സ്പീഡ് AMT ഗിയർബോക്‌സ് ഉള്ള മോട്ടോർ, 67bhp കരുത്തും 89Nm ടോർക്കും നൽകുന്നു. ഡ്യുവൽജെറ്റ് സാങ്കേതികവിദ്യയും നിഷ്‌ക്രിയ സ്റ്റാർട്ട്/സ്റ്റോപ്പ് സിസ്റ്റവും ഇത് പ്രയോജനപ്പെടുത്തുന്നു.

ഇതേ എഞ്ചിൻ-ഗിയർബോക്‌സ് കോമ്പിനേഷൻ സെലേറിയോ ഹാച്ച്ബാക്കിലും എസ്-പ്രെസോയിലും ലഭ്യമാണ്. മാനുവൽ ഗിയർബോക്‌സിൽ 24.39 കിലോമീറ്ററും എഎംടി ട്രാൻസ്മിഷനിൽ 24.90 കിലോമീറ്ററും ഇന്ധനക്ഷമത പുതിയ ആൾട്ടോ കെ10 വാഗ്ദാനം ചെയ്യുന്നുവെന്ന് മൗർതി സുസുക്കി പറയുന്നു. പുതിയ മാരുതി ആൾട്ടോ കെ10 സിഎൻജി ഇന്ധന ഓപ്ഷനിലും ലഭ്യമാണ് . 48 ബിഎച്ച്‌പി കരുത്ത് നൽകുന്ന പരീക്ഷിച്ച 800 സിസി പെട്രോൾ എഞ്ചിനാണ് ആൾട്ടോ 800 ന് കരുത്തേകുന്നത്.

Top