ഇന്ത്യയുടെ പ്രദേശങ്ങള്‍ സ്വന്തമാക്കി പുതിയ ഭൂപടം; ഭരണഘടനാ ഭേദഗതിയില്‍ ഒപ്പുവച്ച് നേപ്പാള്‍ പ്രസിഡന്റ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഭൂപ്രദേശങ്ങള്‍ സ്വന്തം ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയുള്ള പുതിയ നേപ്പാള്‍ ഭൂപടം നിലവില്‍ വന്നു.ഇന്ത്യയുടെ ഭൂപ്രദേശങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള ഭരണഘടനാ ഭേദഗതിയില്‍ നേപ്പാള്‍ പ്രസിഡന്റ് ഒപ്പുവച്ചു. ഞായറാഴ്ചയാണ് ഭരണഘടനാ ഭേദഗതി ബില്‍ അധോസഭയായ ജനപ്രതിനിധി സഭ ഏകകണ്ഠമായി പാസാക്കിയത്.

നേപ്പാളിന്റെ ഉപരിസഭയായ ദേശീയ അസംബ്ലിയും ഭേദഗതി അംഗീകരിച്ചു. 57 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ ആരും എതിര്‍ത്തില്ല. ഉത്തരാഖണ്ഡിലുള്ള കാലാപാനി, ലിപുലേഖ് ചുരം, ലിംപിയാധുര എന്നിവിടങ്ങള്‍ തങ്ങളുടേതാക്കിയാണ് നേപ്പാളിന്റെ ഭൂപട പരിഷ്‌കരിക്കരണം. 372 ചതുരശ്ര കിലോമീറ്റര്‍ വരുന്ന പ്രദേശമാണിത്. ഇന്ത്യയുടെ കടുത്ത എതിര്‍പ്പു തള്ളിയാണു നേപ്പാളിന്റെ നടപടി. തങ്ങളുടെ ഭൂമി ഇന്ത്യ കയ്യടക്കി വച്ചിരിക്കുകയാണെന്നും നയതന്ത്ര ചര്‍ച്ചകളിലൂടെ അവ തിരിച്ചുപിടിക്കുമെന്നും നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Top