നാളെ മുതല്‍ പുതിയ മലയാള സിനിമകളുടെ ചിത്രീകരണം ആരംഭിക്കും

കോഴിക്കോട്: കോവിഡും ലോക്ക്ഡൗണും മൂലം നിര്‍ത്തിവെച്ചിരുന്ന പുതിയ മലയാള സിനിമകളുടെ ചിത്രീകരണം നാളെ മുതല്‍ ആരംഭിക്കും. ഫഹദ് ഫാസില്‍ ചിത്രമായ ‘സീ യൂ സൂണ്‍ ന്റെ ചിത്രീകരണമാണ് ഞായറാഴ്ച ആരംഭിക്കുന്നത്.

മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ആസ്റ്റര്‍ മെഡിസിറ്റിയിലാകും നടക്കുക. പുതിയ ചിത്രങ്ങള്‍ ഉടന്‍ ആരംഭിക്കില്ലെന്നായിരുന്നു സിനിമ സംഘടനകള്‍ നിലപാടെടുത്തത്. എന്നാല്‍ ഇപ്പോള്‍ അതില്‍ നിന്ന് വ്യത്യസ്തമായാണ് പുതിയ തീരുമാനം.

അതേസമയം, ചിത്രീകരണത്തിനൊരുങ്ങുന്നവര്‍ക്ക് മുന്നറിയിപ്പുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തി. പുതിയ സിനിമകള്‍ തുടങ്ങരുതെന്ന നിര്‍ദേശം ലംഘിക്കുന്നത് ശരിയല്ലെന്ന് അസോസിയേഷന്‍ അഭിപ്രായപ്പെട്ടു. തീരുമാനം ലംഘിക്കുന്നവരുമായി സഹകരിക്കില്ലെന്നും അത്തരം ചിത്രങ്ങള്‍ക്ക് തീയേറ്റര്‍ റിലീസ് ഉണ്ടാവില്ലെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി.

Top