new malayalam film oozham

മെമ്മറീസിനുശേഷം സംവിധായകന്‍ ജീത്തുജോസഫ് പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്നചിത്രമാണ് ഊഴം. ഹിറ്റുകള്‍ മാത്രം സൃഷ്ടിച്ച് മുന്നേറുന്ന പൃഥ്വിരാജിന് വളരെ വ്യത്യസ്തമായവേഷമാണ് ഈ ചിത്രത്തില്‍.

കുടുംബബന്ധങ്ങളുടെ കഥ പറയുന്ന സിനിമയില്‍ സൂര്യ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. പൃഥ്വിക്ക് ഏറെ അഭിനയസാദ്ധ്യതയുള്ള സിനിമയാണിത്. സസ്‌പെന്‍സും ത്രില്ലും ആക്ഷനും ഒക്കെ ചിത്രത്തിന്റെ പ്രത്യേകതയാണെന്ന് ജീത്തുജോസഫ് പറഞ്ഞു. കുടുംബപ്രേക്ഷകര്‍ക്ക് ഒരുപാട് ഇഷ്ടപ്പെടും.

സംവിധായകനും നടനുമൊക്കെയായ ബാലചന്ദ്രമേനോനാണ് പൃഥ്വിരാജിന്റെ അച്ഛനായി വരുന്നത്. കൃഷ്ണന്‍കുട്ടി എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.

ചിത്രത്തിലുടനീളമുള്ള പ്രധാനവേഷമാണ് അദ്ദേഹത്തിന്റേത്.സീത പൃഥ്വിരാജിന്റെ അമ്മയുടെവേഷത്തിലും പുതുമുഖ നടി രസ്‌ന സഹോദരിയായും അഭിനയിക്കുന്നു.

നായികയായെത്തുന്നത് ദിവ്യാ പിള്ളയാണ്. രസ്‌നയ്ക്കും ദിവ്യാപിള്ളയ്ക്കും നായികാ പ്രാധാന്യമുള്ള ചിത്രം കൂടിയാണ് ഊഴം.കോയമ്പത്തൂര്‍, ചെന്നൈ, ഹൈദരാബാദ്, കൊച്ചി എന്നിവിടങ്ങളാണ് ലൊക്കേഷന്‍.

Top