മഹീന്ദ്ര TUV300 ഫെയ്സ്ലിഫ്റ്റ് വിപണിയില്‍ ; വില 8.38 ലക്ഷം രൂപ മുതല്‍

ഹീന്ദ്ര TUV300 ഫെയ്സ്ലിഫ്റ്റ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. 8.38 ലക്ഷം രൂപ പ്രാരംഭ വിലയില്‍ TUV300 ഫെയ്സ്ലിഫ്റ്റ് വിപണിയില്‍ ലഭ്യമാവും. ഹൈവേ റെഡ്, മിസ്റ്റിക് കോപ്പര്‍ എന്നീ പുതിയ രണ്ടു നിറങ്ങള്‍ ഉള്‍പ്പെടെ ഏഴു നിറപ്പതിപ്പുകള്‍ TUV300 ഫെയ്സ്ലിഫ്റ്റില്‍ ഒരുക്കിയിട്ടുണ്ട്. T4 പ്ലസ്, T6 പ്ലസ്, T8, T10 വകഭേദങ്ങള്‍ക്ക് പുറമെ ഓപ്ഷനല്‍ പാക്കേജുകള്‍ ഒരുങ്ങുന്ന T10 (O) മോഡലും TUV300 -യില്‍ തിരഞ്ഞെടുക്കാവുന്നതാണ്.

ഡിസൈനില്‍ ഏറ്റവുമാദ്യം ശ്രദ്ധയാകര്‍ഷിക്കുന്നത്. പിയാനൊ ബ്ലാക്ക് നിറമുള്ള മുന്‍ ഗ്രില്ലാണ്. ക്രോം തിളക്കം ഗ്രില്ലിന് ചാരുത പകരുന്നു. എസ്യുവിയുടെ ഹെഡ്ലാമ്പ് ഡിസൈനിലും കമ്പനി മിനുക്കുപ്പണികള്‍ നടത്തിയിട്ടുണ്ട്. ഇരുണ്ട ‘സ്മോക്ക്ഡ്’ ഹെഡ്ലാമ്പുകളോട് ചേര്‍ന്നാണ് ഡെയ്ടൈം റണ്ണിങ് ലൈറ്റുകള്‍. ബമ്പറിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

പിന്‍ പാര്‍ക്കിങ് ക്യാമറ, ജിപിഎസ് നാവിഗേഷനുള്ള 7.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ്, സ്റ്റാറ്റിക് ബെന്‍ഡിങ് ഹെഡ്ലാമ്പുകള്‍, മൈക്രോ ഹൈബ്രിഡ് ടെക്നോളജി എന്നിവയെല്ലാം TUV300 ഫെയ്സ്ലിഫ്റ്റിന്റെ വിശേഷങ്ങളാണ്. കര്‍ശനമാവുന്ന സുരക്ഷാ ചട്ടങ്ങള്‍ മാനിച്ച് ആന്റി – ലോക്ക് ബ്രേക്കിങ് സംവിധാനംന, ഇരട്ട എയര്‍ബാഗുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, വേഗ മുന്നറിയിപ്പ് സംവിധാനം തുടങ്ങിയ ക്രമീകരണങ്ങള്‍ മോഡലിലുണ്ട്.

1.5 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ എംഹൊക്ക് 100 ഡീസല്‍ എഞ്ചിനാണ് TUV300 ഫെയ്സ്ലിഫ്റ്റിലും തുടരുന്നത്. എഞ്ചിന് 100 bhp കരുത്തും 240 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്സ്.

Top