വലുപ്പം കൂട്ടി കരുത്തനായി പുതിയ ഥാര്‍ അടുത്ത വര്‍ഷം വിപണിയിലേക്ക്

ലുപ്പം കൂട്ടി കരുത്തനായി പുതിയ ഥാര്‍ അടുത്ത വര്‍ഷം ആദ്യം വിപണിയിലെത്തും. 2020 ഫെബ്രുവരിയില്‍ നടക്കുന്ന ന്യൂഡല്‍ഹി ഓട്ടോഎക്‌സ്‌പോയിലായിരിക്കും പുതിയ ഥാറിനെ കമ്പനി അവതരിപ്പിക്കുക. നേരത്തെ പരീക്ഷണയോട്ടം നടത്തുന്ന പുതിയ ഥാറിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള പെനിന്‍ഫെരീനയും സാങ്‌യോങും മഹീന്ദ്രയുടെ ഡിസൈന്‍ ടീമും ചേര്‍ന്നാണ് പുതിയ ഥാറിന്റെ രൂപകല്‍പ്പന ചെയ്യുന്നത്. പുതിയ മോഡുലാര്‍ പ്ലാറ്റ്‌ഫോമിലായിരിക്കും വാഹനം എത്തുന്നത്. ഥാരിന് നിലവിലെ വാഹനത്തെക്കാള്‍ വീതിയും നീളവും കൂടുതലായിരിക്കും.

ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം, ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ് എന്നിവയുമുണ്ടാകും. ബിഎസ് 6 നിലവാരമുണ്ടാകുന്ന ഥാറില്‍ പെട്രോള്‍ എന്‍ജിനുമുണ്ടാകും. നിലവിലെ എന്‍ജിനു പകരം ബിഎസ് 6 2.2 എംഹോക്ക് എന്‍ജിനായിരിക്കും ഥാറില്‍ ഉള്‍പ്പെടുത്തുക. വയര്‍ലെസ് മൊബൈല്‍ ചാര്‍ജിങ്, ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലെ തുടങ്ങിയ സാങ്കേതിക വിദ്യകളും കാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Top