മമ്മുട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ ‘ഭീഷ്മപര്‍വ്വ’ത്തിന്റെ ന്യൂലുക്ക്

മല്‍ നീരദിന്റെ മമ്മുട്ടിച്ചിത്രം ‘ഭീഷ്മപര്‍വം’ പോസ്റ്റര്‍ വൈറല്‍. മമ്മൂട്ടിയുടെ 70ാം ജന്മദിനവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പോസ്റ്റര്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ‘ഭീഷ്മ പര്‍വ്വ’ത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്ററില്‍ മമ്മുട്ടിയുടെ മാസ് ലുക്കാണ് കാണാന്‍ കഴിയുക. മമ്മുട്ടി അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ ഒരു സംഘട്ടനരംഗത്തിന്റെ ചിത്രീകരണമാണ് പോസ്റ്ററില്‍. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ‘ഭീഷ്മ വര്‍ധന്‍’ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു.

‘ബിഗ് ബി’ പുറത്തിറങ്ങി 14 വര്‍ഷത്തിനുശേഷം എത്തുന്ന അമല്‍ നീരദ്-മമ്മൂട്ടി ചിത്രം ഫെബ്രുവരിയിലാണ് പ്രഖ്യാപിക്കപ്പെട്ടത്. ബിഗ് ബിയുടെ തുടര്‍ച്ചയായ ‘ബിലാല്‍’ കൊവിഡ് കാരണം മാറ്റിവെക്കേണ്ടി വന്നതിനെത്തുടര്‍ന്നാണ് മമ്മുട്ടിക്കൊപ്പം മറ്റൊരു ചിത്രം ചെയ്യാന്‍ അമല്‍ നീരദ് തീരുമാനിച്ചത്.

തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി തുടങ്ങിയവര്‍ ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Top